Home poster

2021 · song 1

Itha vazhi maari

From Home

Credits

Singer
Vineeth Sreenivasan
Lyricist
Arun Alat Mamatha Seemanth Shyam Muraleedhar
Composer
Rahul Subrahmaniam

Lyrics

ഇതാ വഴി മാറിയോടുന്നു കഥ പുതു ലോകമേറുന്നു സദാ ചിറകേറി മായുന്നു ജരാ... നര... ഇതാ വഴി മാറിയോടുന്നു കഥ പുതു ലോകമേറുന്നു സദാ ചിറകേറി മായുന്നു ജരാ... നര... ഈ ഇരുളിലും ഇടവീഥിയിൽ മെല്ലെ കാലിടറിയെൻ ചില ചുവടു ചേരുന്നിതാ തീയൊരു തരി ഇടനെഞ്ചിലുണ്ടെങ്കിൽ നിറവേനലും മഴനീരുപോൽ തെളിവായി മാറുന്നിതാ ഓ ഓ ഓ ഓ .. ഓ ഓ... ഈ മൊഴി ഞാനാദ്യമായി ഇതാ അറിയുമിതു കാലവും  കൈകുമ്പിളിൽ തരും ഒരുലഹരി വീഴുന്നു വീണുടഞ്ഞു താനെയിനി ഉയരാൻ ഞാനീ ദിനങ്ങളിന്ദ്രജാലമറിയുകയായ് ഇതാ വഴി മാറിയോടുന്നു കഥ പുതു ലോകമേറുന്നു സദാ ചിറകേറി മായുന്നു ജരാ... നര... ഈ ഇരുളിലും ഇടവീഥിയിൽ മെല്ലെ കാലിടറിയെൻ ചില ചുവടു ചേരുന്നിതാ തീയൊരു തരി ഇടനെഞ്ചിലുണ്ടെങ്കിൽ നിറവേനലും മഴനീരുപോൽ തെളിവായി മാറുന്നിതാ ഓ ഓ ഓ ഓ ഓ ഓ... ഓ ഓ... നീലാകാശം മുന്നിൽ നീളെ പാറാം മേലെ പട്ടം പോലെ തേടും തീരം ചേരും വരെ ഓ .....ഓ ...... ഇതാ വഴി മാറിയോടുന്നു..

Published by the catalogue editor. Rights remain with the original creators.