Koottukudumbam poster

1969 · song 3

Parashuraaman Mazhuverinju

Credits

Singer
P Susheela Chorus
Lyricist
Vayalar
Composer
G Devarajan

Lyrics

പരശുരാമന്‍ മഴുവെറിഞ്ഞു നേടിയതല്ല തിരകള്‍ വന്നു തിരുമുല്‍ക്കാഴ്ച നല്‍കിയതല്ല മയിലാടും മലകളും പെരിയാറും സഖികളും മാവേലിപ്പാട്ടു പാടുമീ മലയാളം - ഈ മലയാളം (പരശുരാമന്‍..) ആ...ആ....ആ... പറയിപെറ്റ പന്തിരുകുലമിവിടെ വളർന്നൂ - ഇവിടെ വളർന്നൂ നിറകതിരും നിലവിളക്കും ഇവിടെ വിടർന്നൂ - ഇവിടെ വിടർന്നൂ മുത്തു മുലക്കച്ച കെട്ടീ കൂന്തലിൽ പൂ തിരുകീ നൃത്തമാടി വളർന്നതാണീ മലയാളം - ഈ മലയാളം (പരശുരാമന്‍..) തുഞ്ചൻ പറമ്പിലെ പൈങ്കിളിപ്പാട്ടിലെ പഞ്ചാമൃതമുണ്ട മലയാളം  തുള്ളൽക്കഥ പാടീ - കഥകളിപ്പദമാടീ തുള്ളൽക്കഥ പാടീ കഥകളിപ്പദമാടീ തിരുനാവാമണൽപ്പുറത്തങ്കമാടീ - മാമാങ്കമാടീ ആ...ആ....ആ... പുതിയ പുതിയ പൊൻ പുലരികളിവിടെയുണർന്നൂ  കതിരു കൊയ്തു പൊന്നരിവാളിവിടെയുയർന്നൂ  പൂമിഴികളിലഞ്ജനമെഴുതി പൊന്നേലസ്സരയിൽ കെട്ടി ഭൂമിയ്ക്ക് കണി വെയ്ക്കും ഈ മലയാളം - എന്നുമീ മലയാളം  പരശുരാമന്‍ മഴുവെറിഞ്ഞു നേടിയതല്ല തിരകള്‍ വന്നു തിരുമുല്‍ക്കാഴ്ച നല്‍കിയതല്ല മയിലാടും മലകളും പെരിയാറും സഖികളും മാവേലിപ്പാട്ടു പാടുമീ മലയാളം - ഈ മലയാളം

Published by the catalogue editor. Rights remain with the original creators.