2021 · song 1

Janalilaaro

Credits

Singer
Akhila Anand Sooraj Santhosh
Lyricist
Jayaraj
Composer
Sachin Shankor Mannath

Lyrics

ജനലിലാരോ  ജനലിലാരോ മഴയായ് പതുങ്ങി നോക്കും നിലാവായി തൊട്ടുണർത്തും മെല്ലെ മെല്ലെ മാറിൽ ചേർന്നലിയും മൃദുവായി മുത്തിയെൻറെ മിഴി തുറക്കും അരികിലൊരു നിഴലുപോൽ  കരളിലൊരു താളമായി മിഴിയിലൊരു പീലി പോൽ ചുണ്ടിലൊരു ഗാനമായി അനുരാഗലോലമാകുമാകാശം ജനലിലാരോ ജനലിലാരോ നീ വന്നതാണോ  കാടു പൂത്തുലഞ്ഞതാണോ നീ പറയാതെ പോയതാണോ  വെയിലറിയാതില പൊഴിഞ്ഞതാണോ മഞ്ഞു കാറ്റോ മഴയോ നീ മണമോ നിറമോ നിനവോ നീ അലയിളകുമരുവി പോൽ അഴകിലൊരു പ്രണയമായ് മൺ വിളക്കിൻ നാളം പോൽ ഉള്ളിൽ ഒരു ജീവനായി ഗന്ധർവ്വഗാനമാകുമാകാശം ജനലിലാരോ നീ കരഞ്ഞതാണോ  മഴവില്ലുടഞ്ഞുവീണതാണോ നീയറിയാതുണർന്നതാണോ മഞ്ഞുതിർന്നുവീണതാണോ മലരോ മധുവോ ഋതുവോ നീ നിശയോ കനിവോ നിലാവോ നീ അകലെ മരത്തണലു പോൽ കണ്ണിലൊരു മോഹമായ് വിണ്ണിൽ മഴക്കാറു പോൽ പൊൻമയിലിൻ നൃത്തമായ് ആഭേരിരാഗം പാടുമാകാശം ജനലിലാരോ  ജനലിലാരോ മഴയായ് പതുങ്ങി നോക്കും നിലാവായി തൊട്ടുണർത്തും മെല്ലെ മെല്ലെ മാറിൽ ചേർന്നലിയും മൃദുവായി മുത്തിയെൻറെ മിഴി തുറക്കും

Published by the catalogue editor. Rights remain with the original creators.