Kattukurangu poster

1969 · song 9

Vidhyaarthini Njaan

Credits

Singer
P Susheela
Lyricist
P Bhaskaran
Composer
G Devarajan

Lyrics

വിദ്യാര്‍ഥിനി ഞാന്‍ - ഒരു വിദ്യാര്‍ഥിനി ഞാന്‍ പ്രണയപാഠശാലയില്‍ മധുരയൌവനവേളയില്‍ കാമദേവന്‍ പണിചെയ്ത കലാശാലയില്‍ (വിദ്യാര്‍ഥിനി..) കണ്മുനയാം തൂലികയാല്‍ കാണാപ്പാഠമെഴുതും എന്മനസ്സിന്‍ താളുകളില്‍ മധുരകാവ്യമെഴുതും കണ്‍കവരും വസന്തത്തിന്‍ വായനമുറിയില്‍ കണ്ടുവരും സ്വപ്നങ്ങളെന്‍ കളിത്തോഴിമാര്‍ (കണ്മുനയാം..) വിദ്യാര്‍ഥിനി ഞാന്‍ - ഒരു വിദ്യാര്‍ഥിനി ഞാന്‍ പ്രണയപാഠശാലയില്‍ മധുരയൌവനവേളയില്‍ കാമദേവന്‍ പണിചെയ്ത കലാശാലയില്‍ താരുണ്യം വന്നുദിച്ചാല്‍ ചേരാമാര്‍ക്കുമിവിടെ താരുകളും തളിരുകളും പാഠപുസ്തകമിവിടെ പന്തലിലെന്‍ കാമുകനെ മാല ചാര്‍ത്തുമ്പോള്‍ അന്ത്യമായി പരീക്ഷയില്‍ വിജയം തന്നെ (താരുണ്യം..) വിദ്യാര്‍ഥിനി ഞാന്‍ - ഒരു വിദ്യാര്‍ഥിനി ഞാന്‍ പ്രണയപാഠശാലയില്‍ മധുരയൌവനവേളയില്‍ കാമദേവന്‍ പണിചെയ്ത കലാശാലയില്‍

Published by the catalogue editor. Rights remain with the original creators.