2020 · song 3

Maanam Meethe

From vidhi

Credits

Singer
Anwar Sadath Vipin Xavier Biby Mathew Haritha Balakrishnan
Lyricist
Madhu Vasudevan
Composer
4 Musics

Lyrics

മാനം മീതെ പാറിപ്പോകും വാനമ്പാടീ കണ്ടോ നീ മേഘച്ചുണ്ടിൽ മുത്താനെത്തും  കൊട്ടാരങ്ങൾ അങ്ങേലോകം കാണാൻ ചുമ്മാതിങ്ങേ മൂലേ നിന്നാപ്പോലും മാനം മുട്ടിത്തട്ടി നിൽക്കും മിന്നാരത്തിൽ പറക്കാം പറന്നിറങ്ങാം  ഈ കളിക്കളം ഒരുക്കാം ഒരുമനസ്സായ് ഒരുങ്ങാം ഒരുങ്ങിയെത്താം ഈ ഇടക്കയിൽ പെരുക്കാം പുതിയ താളം വാടിപെണ്ണേ വേണ്ടാ നാണം കൂടെയാടാൻ നീയും പോരു മിന്നൽചിലമ്പോടേ.... തകതിത്തെയ് താളമോടെ.. വള്ളം കളി ഒന്നായ് നീ ആടുന്നുണ്ട് കൂടെ (2) (മാനം... ) ആഘോഷം ആനന്ദാഘോഷം  ആറാടാമാവോളം ..  ആറാടാമാവോളം  ആയത്തിൽ ആകാശത്തേരിൽ  ആവേശം കൊണ്ടാടാം ... ആവേശം കൊണ്ടാടാം  ചേരാൻ വാ ചുവടിടയാൻ വാ ചെറുകുരുവികളായ് വാ വന്നേ പൂക്കാലം നേരാൻ വാ പുതുപുലരികളിൽ നറുമലരുകളായ് വാ തന്നേ തപ്പാലം ഈ രാവുമായും മുൻപേ മനമൊന്നായ് തമ്മിൽ കൂടാൻ കൂട്ടം തെറ്റാതെന്നും ഈ കൂടാരത്തിൽ വാഴാൻ വന്നേമൊന്നായ് പിന്നെ നമ്മൾ വാഴും  മിന്നൽചിലമ്പോടേ.... തകതിത്തെയ് താളമോടെ.. വള്ളം കളി ഒന്നായ് നീ ആടുന്നുണ്ട് കൂടെ (2) (മാനം... )

Published by the catalogue editor. Rights remain with the original creators.