Kattukurangu poster

1969 · song 5

Naada Brahmathin Saagaram

Credits

Singer
KJ Yesudas
Lyricist
P Bhaskaran
Composer
G Devarajan

Lyrics

ആ...... നാദബ്രഹ്മത്തിന്‍ സാഗരം നീന്തിവരും നാകസുന്ദരിമാരേ സപ്തസ്വരങ്ങളേ സംഗീതസരസ്സിലെ  ശബ്ദമരാളങ്ങളേ - സാക്ഷാ‍ല്‍ നാദബ്രഹ്മത്തിന്‍ സാഗരം നീന്തിവരും  നാകസുന്ദരിമാരേ കല്‍പ്പനാകാകളികള്‍ മൂളിവന്നെത്തുമെന്റെ സ്വപ്നചകോരങ്ങളേ - ആ...... കല്‍പ്പനാകാകളികള്‍ മൂളിവന്നെത്തുമെന്റെ സ്വപ്നചകോരങ്ങളേ മാനസവേദിയില്‍ മയില്‍പ്പീലി നീര്‍ത്തിയാടും മായാമയൂരങ്ങളേ - സാക്ഷാല്‍ നാദബ്രഹ്മത്തിന്‍ സാഗരം നീന്തിവരും നാകസുന്ദരിമാരേ ഊഴിയില്‍ ഞാന്‍ തീര്‍ത്ത സ്വര്‍ഗ്ഗമണ്ഡപത്തിലെ ഉര്‍വ്വശിമേനകമാരേ - ആ...... ഊഴിയില്‍ ഞാന്‍ തീര്‍ത്ത സ്വര്‍ഗ്ഗമണ്ഡപത്തിലെ ഉര്‍വ്വശിമേനകമാരേ ഇന്നെന്റെ പുല്‍മേഞ്ഞ മണ്‍കുടില്‍ പോലും നിങ്ങള്‍ ഇന്ദ്രസഭാതലമാക്കി - സാക്ഷാല്‍ നാദബ്രഹ്മത്തിന്‍ സാഗരം നീന്തിവരും നാകസുന്ദരിമാരേ യാചകനിവനൊരു രാജമന്ദിരം തീര്‍ത്തു രാഗസുധാരസത്താല്‍ വിരുന്നുനല്‍കി - ആ...... യാചകനിവനൊരു രാജമന്ദിരം തീര്‍ത്തു രാഗസുധാരസത്താല്‍ വിരുന്നുനല്‍കി ആയിരം ഗാനങ്ങള്‍തന്‍ ആനന്ദലഹരിയില്‍ ഞാനലിഞ്ഞലിഞ്ഞപ്പോള്‍ അനശ്വരനായ് സാക്ഷാല്‍ നാദബ്രഹ്മത്തിന്‍ സാഗരം നീന്തിവരും നാകസുന്ദരിമാരേ കണ്മണിമാരെ നിങ്ങള്‍ കിങ്ങിണി കിലുക്കുമ്പോള്‍ കണ്ണുനീര്‍ത്തുള്ളിപോലും നറും മുത്തുതാന്‍ - എന്റെ കണ്ണുനീര്‍ തുള്ളിപോലും നറും മുത്തുതാന്‍ അല്ലപരാജിതനല്ല ഞാന്‍ - സംഗീത സ്വര്‍ല്ലോക ഗംഗയിതില്‍ മുങ്ങിടുമ്പോള്‍ - സാക്ഷാല്‍ നാദബ്രഹ്മത്തിന്‍ സാഗരം നീന്തിവരും നാകസുന്ദരിമാരേ - സപ്തസ്വരങ്ങളേ സംഗീതസരസ്സിലെ  ശബ്ദമരാളങ്ങളേ - സാക്ഷാ‍ല്‍ നാദബ്രഹ്മത്തിന്‍ സാഗരം നീന്തിവരും  നാകസുന്ദരിമാരേ

Published by the catalogue editor. Rights remain with the original creators.