Kattukurangu poster

1969 · song 4

Maarodanachu Njaan

Credits

Singer
P Susheela
Lyricist
P Bhaskaran
Composer
G Devarajan

Lyrics

മാറോടണച്ചു ഞാനുറക്കിയിട്ടും   എന്റെ മാനസ വ്യാമോഹമുണരുന്നു ഏതോ കാമുകന്റെ നിശ്വാസംകേട്ടുണരും ഏഴിലം പാലപൂവെന്ന പോലെ (ഇന്നു മാറോടണച്ചു..) അടക്കുവാന്‍ നോക്കി ഞാനെന്‍  ഹൃദയവിപഞ്ചികയില്‍ അടിക്കടി തുളുമ്പുമീ പ്രണയഗാനം ഒരുമുല്ലപൂമൊട്ടില്‍ ഒതുക്കുന്നതെങ്ങനെയീ- ഒടുങ്ങാത്ത വസന്തത്തിന്‍ മധുരഗന്ധം (ഇന്നു മാറോടണച്ചു..) താരകള്‍ കണ്ണിറുക്കി ചിരിച്ചാല്‍ ചിരിക്കട്ടെ താമരതന്‍ തപസ്സിനെ കളിയാക്കട്ടെ മാനവന്റെ വേദനയ്ക്കും മധുരക്കിനാവുകള്‍ക്കും വാനവന്റെ നാട്ടിലെന്നും വിലയില്ലല്ലോ (ഇന്നു മാറോടണച്ചു..)

Published by the catalogue editor. Rights remain with the original creators.