The Kung fu Master poster

2020 · song 1

Ee Vazhiye

Credits

Singer
Karthik Nithya Mammen
Lyricist
B Sreerekha
Composer
Ishaan Chhabra

Lyrics

ഈ വഴിയേ മുകിലായ് ഒഴുകാം ആലോലം  പറവയായ് ഉയരുവാൻ ചിറകുകൾ തേടീടാം  ഓളങ്ങൾ നീരാടും തീരത്തിൽ  മാലേയം ചാർത്തീടും ഓർമ്മകൾ ചാരേ  ഈ വഴിയേ മുകിലായ് ഒഴുകാം ആലോലം  പുലരിവെയിൽ വിരലുകളായ്  ഋതുവെഴുത്തും മായാവർണങ്ങൾ  മലരുകളെ കോർത്തു നാം  അണിയുകയായ് ഒരു പൂക്കാലം  പ്രിയതരമേതോ ഗാനം പാടീ നാം മെല്ലെ    സ്‌മൃതികളിലേതോ സ്നേഹം തൂമഞ്ഞായ്  മെല്ലെ ഒരു കനവായ് നാം  ഈ വഴിയേ മുകിലായ് ഒഴുകാം ആലോലം  പറവയായ് ഉയരുവാൻ ചിറകുകൾ തേടീടാം  ഈ നീലശൈലങ്ങളും ഈ വാഹിനീതീരവും  പാദങ്ങളിൽ സ്നേഹമാം പൂക്കൾ വിരിക്കുന്നുവോ  ഇനി നീളും വഴി ചിരിയിതളുതിരുമീയാത്രയിൽ  കല്ലോലിനീ അലയിലൊഴുകി നാമെങ്ങുപോയ്  മാഞ്ഞീടല്ലേ മങ്ങീടല്ലേ ഈ സ്വർഗതീരം  ഈ വഴിയേ മുകിലായ് ഒഴുകാം ആലോലം  പറവയായ് ഉയരുവാൻ ചിറകുകൾ തേടീടാം  ഓളങ്ങൾ നീരാടും തീരത്തിൽ  മാലേയം ചാർത്തീടും ഓർമ്മകൾ ചാരേ  ഈ വഴിയേ മുകിലായ് ഒഴുകാം ആലോലം

Published by the catalogue editor. Rights remain with the original creators.