2020 · song 4

Kanakalipi

From Swanasam

Credits

Singer
Vidhu Prathap
Lyricist
Prijukumar Hridhay Aayoosh
Composer
Nikhil Prabha

Lyrics

കനകലിപിയിൽ കാലമെഴുതി നൻമയുടെ പൊന്നോണം... ചിങ്ങവെയിലിൽ ഓണമുകില് പൊന്നുപണിയും നേരം... മനസിലേ പൂന്തോപ്പിൽ... വാസന്തം വിരിയവേ... പോരുമോ പൂത്തുമ്പീ... പൂക്കളമൊരുക്കണ്ടേ... ഈ മലകളും... ഈ പുഴകളും... പോയ് പോയ നേരം... നീയറിയുമോ... ഈ നാട്ടിലെ... ആ നല്ല കാലം... കനകലിപിയിൽ കാലമെഴുതി നൻമയുടെ പൊന്നോണം... ചിങ്ങവെയിലിൽ ഓണമുകില് പൊന്നുപണിയും നേരം... പൂരത്തിലായ് ആറാടുവാൻ... പൊരുന്നുവോ നീ... കുമ്മാട്ടിയും... ഈ പുലികളും... നിൻ തോഴരാകും... പൂരത്തിലായ് ആറാടുവാൻ... പൊരുന്നുവോ നീ... കുമ്മാട്ടിയും... ഈ പുലികളും... നിൻ തോഴരാകും... നാം തീർക്കുമോരോ... ഈ വേളകൾ... ആനന്ദമീ... ആഘോഷമായ്... കനകലിപിയിൽ കാലമെഴുതി നൻമയുടെ പൊന്നോണം... ചിങ്ങവെയിലിൽ ഓണമുകില് പൊന്നുപണിയും നേരം... മഴമേഘമേ മതിയാക്കുവാൻ... പറയുന്നുവോ നീ... മാവേലിയും ഈ ഓണവും... ഇന്നോർമ്മയാവും... നാമൊത്തുചേരും... നൽനാളിലായ്... ഈ പൈതൃകം... നിറവേറണം... കനകലിപിയിൽ കാലമെഴുതി നൻമയുടെ പൊന്നോണം... ചിങ്ങവെയിലിൽ ഓണമുകില് പൊന്നുപണിയും നേരം... മനസിലേ പൂന്തോപ്പിൽ... വാസന്തം വിരിയവേ... പോരുമോ പൂത്തുമ്പീ... പൂക്കളമൊരുക്കണ്ടേ... ഈ മലകളും... ഈ പുഴകളും... പോയ് പോയ നേരം... നീയറിയുമോ... ഈ നാട്ടിലെ... ആ നല്ല കാലം... കനകലിപിയിൽ കാലമെഴുതി നൻമയുടെ പൊന്നോണം... ചിങ്ങവെയിലിൽ ഓണമുകില് പൊന്നുപണിയും നേരം...

Published by the catalogue editor. Rights remain with the original creators.