Kattukurangu poster

1969 · song 1

Ariyunnilla Bhavaan

Credits

Singer
P Susheela
Lyricist
P Bhaskaran
Composer
G Devarajan

Lyrics

അറിയുന്നില്ല ഭവാൻ അറിയുന്നില്ല അനുദിനം അനുദിനം ആത്മാവിൽ നടക്കുമെൻ  അനുരാഗപൂജ ഭവാൻ അറിയുന്നില്ല കേട്ടുമില്ല ഭവാൻ കേട്ടുമില്ല  അരികത്തു വന്നപ്പോഴും ഹൃദയശ്രീകോവിലിലെ ആരാധനയുടെ മണികിലുക്കം (അറിയുന്നില്ല...) അജ്ഞാത സ്വപ്നങ്ങളാം പൂക്കളാൽ ഇവളെന്നും അർച്ചന നടത്തിയതറിഞ്ഞില്ല നീ കൽപനാജാലമന്റെ കൺകളിൽ കൊളുത്തിയ കർപ്പൂര ദീപങ്ങളും കണ്ടില്ല നീ (2) - കണ്ടില്ല നീ  (അറിയുന്നില്ല...) കാലത്തിൻ കാലടികൾ കടന്നു നടന്നു പോകും കോലാഹല സ്വരങ്ങൾ അറിയാതെ ഉയിരിന്റെ ശ്രീകോവിൽ അടയ്ക്കാതെ നടക്കുന്നു ഉദയാസ്തമനമെൻ അശ്രുപൂജ (2) - അശ്രുപൂജ (അറിയുന്നില്ല...)

Published by the catalogue editor. Rights remain with the original creators.