2020 · song 2

Kuliridum Ee Mazhayilum

Credits

Singer
Biju Narayanan Vincy Viswam
Composer
Anoop Kumar

Lyrics

(M)മല മേലേ വനം ഇരുളുന്നേ തുള്ളിക്കൊരു കുടംപെയ്യാനാ മനം നിറച്ചു പെയ്യും മഴയേ മാറിൽ പെരുമ്പറ കൊട്ടാൻ വാ.. (M)കുളിരിടും ഈ മഴയിലും തളിരിടും നീ പ്രണയമോ (F)ഉള്ളിൽ പെയ്തു തോർന്നൊരീ മലർവനിയിൽ ഒരു വണ്ട് പോലെ ഞാൻ മധു നുകരാം (M)കൂടേ ഞാനില്ലയോ എന്നിൽ പൂത്തു നിൽക്കും വസന്തം.. (M)നീ കുളിരിടും ഈ മഴയിലും (F)തളിരിടും എൻ പ്രണയമോ (M)അറിയാതെ പോയി നീ അറിയാതെ പോയി നീ എന്നിലേ മധുരമാം നിൻ സ്വരം (F)അറിയാതെ പോയി നീ അറിയാതെ പോയി നീ എന്നിലേ ആർദ്രമാം സ്പർശവും (M)കാലങ്ങളായെൻ കൈക്കുമ്പിളിൽ പനിനീരുതൂകുമഴയ്കായ് (F)എൻ കരളിൻ മൊഴി നീ അറിയില്ലേ (M)കുളിരിടും ഈ മഴയിലും (F)തളിരിടും നീ പ്രണയമോ (M)പറയാതെ പോയി നീ പറയാതെ പോയി നീ നിന്നിലേ കുഞ്ഞിളം സ്വപ്നവും (F)പറയാതെ പോയി നീ പറയാതെ പോയി നീ നിന്നിലെ വനികയിൽ പൂത്തതും (M)തേടുന്നതാരേ തേൻതുള്ളി പോൽ മലർവാക പൂത്ത വഴിയിൽ (F)നിൻ കനവേ വിടരാൻ കൊതിപ്പൂ ഞാൻ (M)കുളിരിടും ഈ മഴയിലും തളിരിടും നീ പ്രണയമോ...

Published by the catalogue editor. Rights remain with the original creators.