2020 · song 2

Manjil

From King Fish

Credits

Singer
Vijay Yesudas
Lyricist
Deepak Vijayan
Composer
Ratheesh Vegha

Lyrics

മഞ്ഞിൽ എന്നിളം കൂട്ടിൽ ഏതോ വെൺപ്രാവിൻ തൂവൽ സ്വനം രാവിൽ നിറയുന്നുവോ ഈറൻ മൽഹാറിൻ തൂമർമ്മരം ഒരു മഴ വീണതോ അതോ കുളിർ ഏറ്റതോ അവൾ ശ്രുതി താഴ്‌ത്തി പാടുന്നതോ തനിയേ വിണ്ണിലേ ഒരു വെൺതാരകം കൺചിമ്മാതെ നോക്കുന്നുവോ സഖിയെ താരകേ വരികെന്നോമലേ കൈനീട്ടുന്നു ഞാൻ ഏകനായ് ….   മഞ്ഞിൽ എന്നിളം കൂട്ടിൽ ഏതോ വെൺപ്രാവിൻ തൂവൽ സ്വനം   നിറസന്ധ്യയേ പൂവിരൽ തുമ്പാൽ തഴുകും മഞ്ഞിൻ വീഥി തൻ മെഴുതിരി കനവിന്നിറക്കൂട്ടിൽ തെളിയാനാളമായ് നിൻ മുഖം ഒഴുകും നിറനിലാവിൽ നേർത്ത മണ്ണിൽ നീ വരും പോലേ ഇതിലേ ഈറൻ തെന്നൽ കന്നിമണ്ണിൻ മേയ്‌തൊടും പോലേ   ഒരു മഴ വീണതോ അതോ കുളിരേറ്റതോ അവൾ ശ്രുതി താഴ്‌ത്തി പാടുന്നതോ തനിയേ വിണ്ണിലേ ഒരു വെൺ താരകം കൺചിമ്മാതെ നോക്കുന്നുവോ...   സഖിയെ താരകേ വരികെന്നോമലേ കൈനീട്ടുന്നു ഞാൻ ഏകനായ് …. മഞ്ഞിൽ എന്നിളം കൂട്ടിൽ ഏതോ വെൺപ്രാവിൻ തൂവൽ സ്വനം...

Published by the catalogue editor. Rights remain with the original creators.