Kallichellamma poster

1969 · song 5

Maanathekkaayalin

Credits

Singer
KP Brahmanandan
Lyricist
P Bhaskaran
Composer
K Raghavan

Lyrics

മാനത്തെക്കായലിൻ മണപ്പുറത്തിന്നൊരു താമരക്കളിത്തോണി വന്നടുത്തൂ  താമരക്കളിത്തോണി  (മാനത്തെ..) തങ്കം നിനക്കുള്ള പിച്ചകമാലയുമായ്  സംക്രമപ്പൂനിലാവിറങ്ങിവന്നൂ  നിന്‍കിളിവാതിലില്‍ പതുങ്ങിനിന്നൂ (തങ്കം) മയക്കമെന്തേ - മയക്കമെന്തേ മയക്കമെന്തേ മയക്കമെന്തേ മെരുക്കിയാല്‍ മെരുങ്ങാത്ത മാൻകിടാവേ (മാനത്തെ..) ശ്രാവണപഞ്ചമി ഭൂമിയില്‍ വിരിച്ചിട്ട  പൂവണിമഞ്ചവും മടക്കിവയ്ക്കും  കാർമുകില്‍ മാലകള്‍ മടങ്ങിയെത്തും (ശ്രാവണ) ഉണരുണരൂ - ഉണരുണരൂ ഉണരുണരൂ ഉണരുണരൂ മദനന്‍ വളർത്തുന്ന മണിപ്പിറാവേ (മാനത്തെ..)

Published by the catalogue editor. Rights remain with the original creators.