2020 · song 2

Maanathu Minnana

From Changaayi

Credits

Singer
Sudeep Kumar
Lyricist
Shaheera Nazeer
Composer
Mohan Sithara

Lyrics

മാനത്ത് മിന്നണ ഖമറിന്റെ ചേലൊത്ത സുൽത്താനാണേ കന്നിപ്പൂമൊട്ടിന്റെ കനവാകെ പൂത്തല്ലോ വാനം മുട്ടെ പെണ്ണേ നീയെന്റെ ഖൽബിലുദിച്ചെന്ന്  പെണ്ണേ നീയെന്റെ ഖൽബിലുദിച്ചെന്ന്  പുന്നാരമോതുന്ന റംസാൻ കാറ്റേ  (മാനത്ത് മിന്നണ ... ) മൂവന്തിചോക്കുമ്പോൾ മഴവന്നു ചായുമ്പോൾ  പൊന്നേ... എന്നുമ്മറക്കോണിലെ പൊൻ‌തിരിയാകണം കാണാതിരിക്കുമ്പോൾ പരിഭവം നിറയുമ്പോൾ കാണാതിരിക്കുമ്പോൾ പരിഭവം നിറയുമ്പോൾ എന്നും ....  മൊഞ്ചേറും കൊഞ്ചലുമായെന്റെ  ചാരത്തണയേണം ... ചാരത്തണയേണം (മാനത്ത് മിന്നണ ... ) സുറുമക്കണ്ണെഴുതുമ്പോൾ കുടമുല്ല വിരിയുമ്പോൾ ഇശലിന്റെ.... തൂവലുകൊണ്ടെന്നെ ഇക്കിളിയാക്കേണം കൊതിയോടെ തിരയുമ്പോൾ കരിവളയിളകുമ്പോൾ എന്നെ.. കസവിന്റെ തട്ടമണിയിച്ച് കൂടെകൂട്ടേണം കൂടെകൂട്ടേണം  (മാനത്ത് മിന്നണ ... )

Published by the catalogue editor. Rights remain with the original creators.