Big Brother poster

2020 · song 3

Oru Dinam

Credits

Singer
Anand Bhaskar
Lyricist
Rafeeq Ahamed
Composer
Deepak Dev

Lyrics

പറന്നു പോയൊരു കിളികളെ  ഓർമ്മതൻ വഴിയിലെ  ചില്ലകളിൽ വരുമോ  നിറയുമീ മിഴിയിണയിലെ  നീർമണി നനവുകൾ  മായ്ച്ചിടുവാൻ വരുമോ  ഒരു തൂവൽ ഇനി തരുമോ  നിറങ്ങൾ വരുമോ  സ്വരങ്ങൾ വരുമോ  മഴയുടെ ശ്രുതി തരുമോ  ഒരു ദിനം കനവിൻ മലർവനം  അരികിലതു മിഴികളിലടരുകയോ  ഇതുവരെ കരളിൽ പ്രിയമൊഴി  മധുപകരും പലദിനമോർത്തീടവേ  പണ്ടു പണ്ടേ പൂത്ത മലരുകൾ  മിന്നും മിന്നാമിനുങ്ങുകൾ  ഒരുകുറി ഇനിവരുമോ  നറുചിരിയുടെ ഇതളുകൾ  പുലരൊളിനിറവുകൾ  ഇരുളിതിലായ് വരുമോ  പണ്ടു പണ്ടേ പൂത്ത മലരുകൾ  മിന്നും മിന്നാമിനുങ്ങുകൾ  ഒരുകുറി ഇനിവരുമോ  നറുചിരിയുടെ ഇതളുകൾ  പുലരൊളിനിറവുകൾ  ഇരുളിതിലായ് വരുമോ  പൊന്നിലകൂട്ടിലെ തുമ്പികൾ  വിണ്ണിലെങ്ങോ മാഞ്ഞുപോയി  അകലെയകലെ ഒരു മഴവില്ലായ്  മാറിയോ ഓ മാറിയോ  കാതിലെ തേൻമഴ തോരവേ  ഉള്ളിലെ മോഹങ്ങൾ തേങ്ങവേ  പൊൻചിലമ്പണിയും നിമിഷങ്ങളിതിലേ  പായവേ ഓ പായവേ  ഇവിടെ ഇരുളിൽ മനസ്സുനിറയേ  സ്‌മൃതികൾ നീറുന്നുവോ  മറന്ന പാട്ടിൻ വരികളിനിയും  എൻ നെഞ്ചിൽ തഴുകിടുമോ  ഒരു ദിനം കനവിൻ മലർവനം  അരികിലതു മിഴികളിലടരുകയോ  ഇതുവരെ കരളിൽ പ്രിയമൊഴി  മധുപകരും പലദിനമോർത്തീടവേ  പണ്ടു പണ്ടേ പൂത്ത മലരുകൾ  മിന്നും മിന്നാമിനുങ്ങുകൾ  ഒരുകുറി ഇനിവരുമോ  നറുചിരിയുടെ ഇതളുകൾ  പുലരൊളിനിറവുകൾ  ഇരുളിതിലായ് വരുമോ  പറന്നു പോയൊരു കിളികളെ  ഓർമ്മതൻ വഴിയിലെ  ചില്ലകളിൽ വരുമോ  നിറയുമീ മിഴിയിണയിലെ  നീർമണി നനവുകൾ  മായ്ച്ചിടുവാൻ വരുമോ  ഒരു തൂവൽ ഇനി തരുമോ  നിറങ്ങൾ വരുമോ  സ്വരങ്ങൾ വരുമോ  മഴയുടെ ശ്രുതി തരുമോ  ഓ...

Published by the catalogue editor. Rights remain with the original creators.