2020 · song 3

Kannaram Pothi

Credits

Singer
Vijay Yesudas Mridula Warrier
Lyricist
Santhakumar
Composer
Sachin Balu

Lyrics

കണ്ണാരം പൊത്തിക്കളിക്കുന്ന കാലത്ത് കണ്ണേ നീയെന്റേതായതല്ലേ കളിവീടു മേഞ്ഞു മയങ്ങുന്ന നേരത്ത് കരള്‍ പാതി അറിയാതെ കൈമാറീല്ലേ ഒരുനാളൊരുമിക്കുമെന്ന കിനാവില്‍  ഒരുപാടുരാവില്‍ ഉറങ്ങാതിരുന്നില്ലേ തലയിണത്തുമ്പില്‍ ചുംബനം വിതറി നാം ചുണ്ടത്തു മധുരം നിറച്ചതല്ലേ പൂങ്കിനാപ്പുതപ്പില്‍ നീയില്ലെന്നറിഞ്ഞിട്ടും  പൂമെത്തയെത്ര വാരിപ്പുണര്‍ന്നു നാം (2) പൂമഴയായി നാം പെയ്തു തോര്‍ന്നില്ലേ പൂമരമായ് നാം പൂത്തുലഞ്ഞില്ലേ (2) (കണ്ണാരം.... )

Published by the catalogue editor. Rights remain with the original creators.