2020 · song 2

Kanakinte Pushtakam

Credits

Singer
Krishnanunni Devadutt Bijibal Sachin Balu
Lyricist
Manu Manjith
Composer
Sachin Balu

Lyrics

കണക്കിന്റെ പുസ്തകത്തില്‍ മയില്‍ പ്പീലി എന്റെ കളിക്കൂട്ടുകാരി നിന്റെ മിഴി പോലെ ഓടിത്തൊട്ടു കളിക്കുന്ന നേരത്തും നെഞ്ചിന്‍ ഓടത്തണ്ടാല്‍ വിളിക്കും ഞാന്‍ നിന്നെ  കൊലുസ്സൊന്നു കിലുങ്ങിയാല്‍  ആ കരിവള കുണുങ്ങിയാല്‍ (2) മനസ്സെങ്ങാനോടുന്നു മഴനനഞ്ഞിടവഴിയെ ഈ എന്റെ ...  കണക്കിന്റെ പുസ്തകത്തില്‍ മയില്‍ പ്പീലി കളിക്കൂട്ടുകാരി നിന്റെ മിഴി പോലെ ആദ്യം നീ നായികയായ് പിന്നെ ഞാന്‍ കഥയെഴുതീ അതുപാടാന്‍ അനുരാഗം ഒരു രാഗം കടമേകീ ഒരു വയല്‍‌ക്കുരുവിയും ഇളവെയിലരുവിയും ആ  കഥ കേള്‍ക്കാന്‍ കൊതിച്ചു നിന്നു ഉള്ളം തുടിച്ചു നിന്നു.. ഈ എന്റെ ... കണക്കിന്റെ പുസ്തകത്തില്‍ മയില്‍ പ്പീലി കളിക്കൂട്ടുകാരി നിന്റെ മിഴി പോലെ മാഞ്ചോട്ടില്‍ പൂന്തണലില്‍ തെന്നലിന്‍ വിശറിയുമായ് കനവെല്ലാം പറയുമ്പോള്‍ കളിയാക്കരുതെന്നെ നീ മുകിലുകളെഴുതിയ മുടിയിഴ തഴുകിയും നിന്നരുകില്‍ ഞാന്‍ ലയിച്ചു നിന്നു നാണം ഒളിച്ചു നിന്നു (കണക്കിന്റെ ... )

Published by the catalogue editor. Rights remain with the original creators.