Kallichellamma poster

1969 · song 2

Kaalamenna Kaaranavarkku

Credits

Singer
P Leela CO Anto Kottayam Santha Sreelatha Namboothiri
Lyricist
P Bhaskaran
Composer
K Raghavan

Lyrics

കാലമെന്ന കാരണവര്‍ക്ക് കേരളത്തില്‍ സംബന്ധം  കേരളത്തില്‍ സംബന്ധത്തില്‍ കന്യകമാര്‍ നാലാണ്‌  നാലാണേ നാലാണേ നാലാണേ ചിങ്ങത്തില്‍ പിറന്നവള്‍ പൂക്കാലം  ചിരിതൂകി കളിയാടും പൂക്കാലം - ഓഹോ പൂക്കാലം  ആവണിപ്പൂക്കളാല്‍ ആടകള്‍ ചാര്‍ത്തി  ആടിപ്പാടി നടക്കുന്ന കന്യകയല്ലോ - അവള്‍   കന്യകയല്ലോ പച്ചമല ഹൊയ് - പവിഴമല ഹൊയ്  പച്ചമല പവിഴമല തെരുവുകളില്‍ നല്ല  വൃശ്ചികത്തില്‍ പിറന്നവള്‍ മഞ്ഞുകാലം - ഓഹോയ് മഞ്ഞുകാലം  കുംഭത്തിള്‍ പിറന്നവള്‍ മറ്റൊരുത്തി - ഹയ്  ചെമ്പഴുക്കാ നിറമുള്ള തമ്പുരാട്ടി - ഓഹൊയ് തമ്പുരാട്ടി  കാലമെന്ന കാരണവര്‍ക്ക് കേരളത്തില്‍ സംബന്ധം  കേരളത്തില്‍ സംബന്ധത്തില്‍ കന്യകമാര്‍ നാലാണ്‌  നാലാണേ നാലാണേ നാലാണേ കവിളത്തു കണ്ണീരുള്ള കാലവര്‍ഷപ്പെണ്ണ്‌  കരിമുകില്‍ മുടിയുള്ള കാലവര്‍ഷപ്പെണ്ണ്‌  മാനത്തെ കാവില്‍നിന്നും താളമേളം കേള്‍ക്കുമ്പോള്‍  കലിതുള്ളി നൃത്തം വെയ്ക്കും കര്‍ക്കിടകപ്പെണ്ണ്‌

Published by the catalogue editor. Rights remain with the original creators.