Ayyappanum Koshiyum poster

2020 · song 1

Ariyathariyathe

Credits

Singer
Kottakkal Madhu
Lyricist
Rafeeq Ahamed
Composer
Jakes Bejoy

Lyrics

അറിയാതറിയാതറിയാ നേരത്തുരുൾ പൊട്ടും  കാലടിയിൽ ഞൊടിയിൽ തിരിയാനേരം ചിറ പൊട്ടും  അറിയാതറിയാതറിയാ നേരത്തുരുൾ പൊട്ടും  കാലടിയിൽ ഞൊടിയിൽ തിരിയാനേരം ചിറ പൊട്ടും  വഴിയേ പെരുമാനയായ് മാറും മാറാലകൾ പോലും  ഇടിവാൾമുന ശിലവെട്ടിപ്പിളരും പിളരും  ഇന്നലെവരെയിതു മുണ്ടകവയല് ഇന്നു നിറഞ്ഞുകവിഞ്ഞൊരു കടല്  കണ്ണിൽ കുത്തുമിരുട്ടിൽ നമ്മുടെ  സ്വന്തം വഴിയും തൊടിയും കളവ്  ഇന്നലെവരെയിതു മുണ്ടകവയല് ഇന്നു നിറഞ്ഞുകവിഞ്ഞൊരു കടല്  കണ്ണിൽ കുത്തുമിരുട്ടിൽ നമ്മുടെ  സ്വന്തം വഴിയും തൊടിയും കളവ്  അറിയാതറിയാതറിയാ നേരത്തുരുൾ പൊട്ടും  കാലടിയിൽ ഞൊടിയിൽ തിരിയാനേരം ചിറ പൊട്ടും  തെക്കേമല പൊന്മല മേലേ  പെട്ടെന്നൊരു വിത്തുമുളച്ചേ  കൊച്ചോമൽ പച്ചില നാമ്പിൽ  ഉച്ചയ്ക്കും നനവുപൊടിച്ചേ  തെക്കേമല പൊന്മല മേലേ  പെട്ടെന്നൊരു വിത്തുമുളച്ചേ  കൊച്ചോമൽ പച്ചില നാമ്പിൽ  ഉച്ചയ്ക്കും നനവുപൊടിച്ചേ  കച്ചോലം നട്ട വളപ്പിൽ  ചിക്കെന്നൊരു വള്ളി ചെനച്ചേ    ഒട്ടൊന്നു വെളുക്കും മുൻപേ പടപടർന്നേ  പടപടർന്നേ പടപടർന്നേ  ഇന്നലെവരെയിതു മുണ്ടകവയല് ഇന്നു നിറഞ്ഞുകവിഞ്ഞൊരു കടല്  കണ്ണിൽ കുത്തുമിരുട്ടിൽ നമ്മുടെ  സ്വന്തം വഴിയും തൊടിയും കളവ്  ഒറ്റയ്ക്കു മുളച്ചത് വള്ളി തുടലീ വള്ളി ചുറ്റോളം മുള്ളുകളുള്ളൊരു കിറുക്കൻ വള്ളി ഒറ്റയ്ക്കു മുളച്ചത് വള്ളി തുടലീ വള്ളി ചുറ്റോളം മുള്ളുകളുള്ളൊരു കിറുക്കൻ വള്ളി ആ വള്ളിയിഴഞ്ഞു പടർന്നേ ആസകലം ചുറ്റി വരിഞ്ഞേ നേർവഴിയും കുന്നും വയലും അതിൽ മറഞ്ഞേ- നതിൽ മറഞ്ഞേനതിൽ മറഞ്ഞേ അറിയാതറിയാതറിയാ നേരത്തുരുൾ പൊട്ടും  കാലടിയിൽ ഞൊടിയിൽ തിരിയാനേരം ചിറ പൊട്ടും വഴിയേ പെരുമാനയായ് മാറും മാറാലകൾ പോലും  ഇടിവാൾമുന ശിലവെട്ടിപ്പിളരും പിളരും  ഇന്നലെവരെയിതു മുണ്ടകവയല് ഇന്നു നിറഞ്ഞുകവിഞ്ഞൊരു കടല്  കണ്ണിൽ കുത്തുമിരുട്ടിൽ നമ്മുടെ  സ്വന്തം വഴിയും തൊടിയും കളവ്  ഇന്നലെവരെയിതു മുണ്ടകവയല് ഇന്നു നിറഞ്ഞുകവിഞ്ഞൊരു കടല്  കണ്ണിൽ കുത്തുമിരുട്ടിൽ നമ്മുടെ  സ്വന്തം വഴിയും തൊടിയും കളവ്

Published by the catalogue editor. Rights remain with the original creators.