Anweshanam poster

2020 · song 1

Ilam Poove

From Anweshanam

Credits

Singer
Jakes Bejoy Sooraj Santhosh
Lyricist
Joe Paul
Composer
Jakes Bejoy

Lyrics

ഇളം പൂവേ എന്നും നീയാണെൻ ലോകം  വാടിവീഴാതുള്ളിൽ എന്നും നീയാണാവോളം  ഓരോ നാളും നിന്നെ വേനൽ നുള്ളാതെ  അച്ഛൻ തണലായ്‌ നിന്നില്ലേ  പതിയെ നീയോ വളര് കണ്ണിൽ നീ വളര്  തോളിലേറാൻ മെല്ലെ മടിയിൽ നിന്നുയര്  ദൂരെയേതോ വഴിയിൽ തെളിയാതാവുമ്പോൾ  അച്ഛൻ മിഴിയായ് വന്നില്ലേ  വെയിലെന്നില്ലാ മഴയെന്നില്ലാ  ഉയിരായ് നീളും വിരലായെല്ലാം  കാൽ മുള്ളിൽ കൊണ്ടാലും  കുഞ്ഞുള്ളം നൊന്താലും  അച്ഛൻ കരയാനുണ്ടല്ലേ  കണ്മണീ നീവാഴും ലോകം കാണേണം  കുഞ്ഞുകാര്യം പോലും അറിവായ്‌ മാറേണം  തോൽവിയൊരോന്നേകും തീരാപാഠങ്ങൾ അച്ഛൻ പറയാം കേൾക്കില്ലേ  എവിടെയോ സ്വപ്‌നങ്ങൾ തേടിപ്പോയാലും  പൈതലായ് എന്നുള്ളിൽ തിരികേ പൊരേണം  കാണുവോളം നെഞ്ചിൽ തീയാണെപ്പോഴും  അച്ഛൻ പറയാതോർക്കില്ലേ  വെയിലെന്നില്ലാ മഴയെന്നില്ലാ  ഉയിരായ് നീളും വിരലായെല്ലാം  കാൽ മുള്ളിൽ കൊണ്ടാലും  കുഞ്ഞുള്ളം നൊന്താലും  അച്ഛൻ കരയാനുണ്ടല്ലേ  വാനോളം വാഴാനായ്  വീഴാതോരോ നാളും പാറിപ്പോവേണം  താഴെയാണെന്നോർമ്മവേണം  വാഴും കാണും നേരിടും  ഏതോ ദൂരത്തോളം  പനിസഗരിഗ ഗ ഗരിഗ ഗരിഗമഗരി  സനിസ പ നി സഗരി രി നിരിരി നിരിഗമഗ രി സനിസ പ  ധ നിധപമഗമ രി പ നിസപ നിസധനിപ  നിസധനിപമഗമഗമ പ  ഗമരിഗരിസ പ സ ധ മ  കാലം പിന്നിൽ വീഴുമ്പോളും  കാറും കോളും മൂടുമ്പോഴും  നാമൊന്നായ് നിന്നാലേ  നോവേതും വന്നാലും  ഒരേ കരുത്തോടെ നേരിടാമെന്നും

Published by the catalogue editor. Rights remain with the original creators.