Kadalppaalam poster

1969 · song 3

Kasthoorithailamittu

Credits

Singer
P Madhuri Chorus
Lyricist
Vayalar
Composer
G Devarajan

Lyrics

കസ്തൂരിത്തൈലമിട്ട് മുടിമിനുക്കീ മുത്തോടുമുത്തുവെച്ച വളകിലുക്കീ - കയ്യില്‍  മുത്തോടുമുത്തുവെച്ച വളകിലുക്കീ മന്ദാരക്കുളങ്ങരെക്കുളിച്ചൊരുങ്ങീ മംഗല്യത്തട്ടമിട്ട പുതുക്കപ്പെണ്ണ് - മാറില്‍  മഞ്ചാടിമറുകുള്ള മിടുക്കിപ്പെണ്ണ് കസ്തൂരിത്തൈലമിട്ട് മുടിമിനുക്കീ മുത്തോടുമുത്തുവെച്ച വളകിലുക്കീ - കയ്യില്‍  മുത്തോടുമുത്തുവെച്ച വളകിലുക്കീ എന്നും പതിനാറു വയസ്സാണ് - ഖല്‍ബില്‍ ഏഴു നേരവും കനവാണ് - ഉള്ളില്‍ ഏഴു നേരവും കനവാണ് പടിഞ്ഞാറന്‍ കടല്‍ക്കരെ പകലന്തിമയങ്ങുമ്പോള്‍ ഉറുമാലും തുന്നിക്കൊണ്ടിരിപ്പാണ് പുതുമുത്തമണിയിച്ചു പുളകങ്ങള്‍ പുതപ്പിച്ചു പൂണാരംതരുമൊരു പുതുമാരന്‍  പുതുമുത്തമണിയിച്ചു പുളകങ്ങള്‍ പുതപ്പിച്ചു പൂണാരംതരുമൊരു പുതുമാരന്‍  (കസ്തൂരിത്തൈലമിട്ട്..) എന്നും കിളിവാതില്‍ തുറക്കുമ്പോള്‍ - അവന്‍ നിന്നെ മുട്ടിവിളിയ്ക്കുമ്പോള്‍ - നിങ്ങള്‍  നെഞ്ചുരുമ്മിയുറങ്ങുമ്പോള്‍ പതിനാലാം ബഹറിലെ പവിഴക്കല്‍പ്പടവിലെ പനിനീര്‍പൂവിറുത്തുനീ നല്‍കേണം തളിര്‍വെറ്റ തെറുക്കണം തളികയില്‍ കൊടുക്കണം താമരവിശറികള്‍ വീശേണം  തളിര്‍വെറ്റ തെറുക്കണം തളികയില്‍ കൊടുക്കണം താമരവിശറികള്‍ വീശേണം  കസ്തൂരിത്തൈലമിട്ട് മുടിമിനുക്കീ മുത്തോടുമുത്തുവെച്ച വളകിലുക്കീ - കയ്യില്‍  മുത്തോടുമുത്തുവെച്ച വളകിലുക്കീ മന്ദാരക്കുളങ്ങരെക്കുളിച്ചൊരുങ്ങീ മംഗല്യത്തട്ടമിട്ട പുതുക്കപ്പെണ്ണ് - മാറില്‍  മഞ്ചാടിമറുകുള്ള മിടുക്കിപ്പെണ്ണ്

Published by the catalogue editor. Rights remain with the original creators.