Vikruthi poster

2019 · song 3

Kaanumbol

From Vikruthi

Credits

Singer
Ramshi
Lyricist
Santhosh Varma
Composer
Bijibal

Lyrics

കാണുമ്പോൾ കാണുമ്പോൾ ചങ്ക് പെടച്ചൂ...  മിണ്ടാനെപ്പൊഴും ചുണ്ടു തരിച്ചൂ... തൊട്ടടുത്തെത്തുമ്പോ പേടിച്ച വാക്കുകൾ  ഓടിയൊളിച്ചൂ... ഓടിയൊളിച്ചൂ...  നീ നടക്കണ പാതയരികത്ത്... വേരുപിടിച്ചവൻ ഞാൻ... കത്തണ്ട വീടുകൾ രണ്ടുമെന്നോർത്തിട്ട്... കത്തു തെരഞ്ഞവൻ ഞാൻ... സ്വയം കത്തിയെരിഞ്ഞവൻ ഞാൻ... നട്ടപ്പിരാന്തിന്റെ വാക്കെത്ത്യ നാൾ... സമ്മത വാക്കിന്റെ സർബത്തു തന്നെന്നെ സുൽത്താനായ് മാറ്റില്ലേ നീ... കൊച്ചീടെ സുൽത്താനായ് മാറ്റില്ലേ നീ... കാണുമ്പോൾ കാണുമ്പോൾ ചങ്ക് പെടച്ചൂ...  മിണ്ടാനെപ്പൊഴും ചുണ്ടു തരിച്ചൂ... കാത്തുവച്ചോരറബി വാസന  തൈലം പുരട്ടിത്തരാം... കാഞ്ഞിരമറ്റത്തു റോസിനെ കൈപിടി- ച്ചൊന്നിച്ചു പോയി വരാം... നാളേറെ സ്വപ്‌നങ്ങൾ കണ്ടവൻ ഞാൻ... നാളെണ്ണി കാക്കുമ്പോൾ തോന്നും പതിവായ്... ഒച്ചിന്റെ പോലെ ഇഴയുന്ന നേരത്തി- നിച്ചിരി വേഗം കൂടാൻ.. പെണ്ണേ ഇച്ചിരി വേഗം കൂടാൻ... കാണുമ്പോൾ കാണുമ്പോൾ ചങ്ക് പെടച്ചൂ...  മിണ്ടാനെപ്പൊഴും ചുണ്ടു തരിച്ചൂ... തൊട്ടടുത്തെത്തുമ്പോ പേടിച്ച വാക്കുകൾ  ഓടിയൊളിച്ചൂ... ഓടിയൊളിച്ചൂ...

Published by the catalogue editor. Rights remain with the original creators.