2019 · song 3
Etho Mazhayil
Credits
- Singer
-
Shweta Mohan
Vijay Yesudas
- Lyricist
- Jis Joy
- Composer
- Prince George
Lyrics
ഏതോ മഴയിൽ നനവോടെ നാമന്നു കണ്ടു
തീരാ മൊഴിയിൽ മൗനങ്ങളൊന്നായലിഞ്ഞു...
ഈറൻ കാറ്റിൽ മെല്ലെ ... മായും മഞ്ഞിന്റെ ഉള്ളിൽ
ഈറൻ കാറ്റിൽ മെല്ലെ ... മായും മഞ്ഞിന്റെ ഉള്ളിൽ
പുലരും പൂക്കളായിതാ
പകലുകൾ തീരാതെ പുതുമഴ തോരാതെ ഇരുചിറകറിയാതെ ഒന്നാകുന്നേ
പലനിറമകലുന്നേ പുതുനിറമുണരുന്നേ ഒരു സ്വരമുയരുന്നേ നെഞ്ചിൽ താനേ...
സജിനീ .....
ആദ്യമായെന്നപോൽ അത്രമേൽ ഓമലായ് നോക്കി നോക്കി നിന്നു ..
മാരിവിൽ മാഞ്ഞതും രാവുകൾ പോയതും നാമറിഞ്ഞതില്ല...
പതിവായി ചാരെ നിന്നതും പറയാതെ തമ്മിൽ കണ്ടതും
പതിവായി ചാരെ നിന്നതും പറയാതെ തമ്മിൽ കണ്ടതും
ഏതേതോ തേരേറി പോയോ....
ഒന്നൊന്നും മിണ്ടാതെ പോയോ
പകലുകൾ തീരാതെ പുതുമഴ തോരാതെ ഇരുചിറകറിയാതെ ഒന്നാകുന്നേ
പലനിറമകലുന്നേ പുതുനിറമുണരുന്നേ ഒരു സ്വരമുയരുന്നേ നെഞ്ചിൽ താനേ...
Published by the catalogue editor. Rights remain with the original creators.