Vaarikkuzhiyile Kolapathakam poster

2019 · song 6

Melle Innen

Credits

Singer
Dr Veena Joseph
Lyricist
Gilu Joseph
Composer
Mejo Joseph

Lyrics

ഉം ...ഉം ... മെല്ലെ ഇന്നെൻ നെഞ്ചിൽ വിങ്ങും പാട്ടുപോലെ നീ ... ദൂരെ ദൂരെ ഏതോ വാനിൽ പോയ്മറഞ്ഞതോ മുകിലേ മഴയായ്.. അകലെ പെയ്തുവോ... തൂവൽപോലെ മെല്ലെയെങ്ങോ പോയോരോമലേ നീയില്ലാതെൻ ഉള്ളിന്നുള്ളിൽ തീരം മൂകമായ് മെല്ലെ ഇന്നെൻ നെഞ്ചിൽ വിങ്ങും പാട്ടുപോലെ നീ ... ഈ നാളിൽ ഈ കൂട്ടിൽ നീയില്ലാതെ ഞാൻ ലാവായി രാപ്പൂവായ് മായുന്നു നീ ... നീറുമേതോ ഓർമ്മയായെൻ കാതിനോരം നീ മാത്രമായ്...നീ മാത്രമായ് .... മെല്ലെ ഇന്നെൻ നെഞ്ചിൽ വിങ്ങും പാട്ടുപോലെ നീ ... * Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

Published by the catalogue editor. Rights remain with the original creators.