Vaarikkuzhiyile Kolapathakam poster

2019 · song 1

Ajayya Shakthi

Credits

Singer
Grady Long
Lyricist
Shobin Kannangattu
Composer
Mejo Joseph

Lyrics

അജയ്യശക്തിയായ് ജ്വലിക്കുമഗ്നിയാണ്‌ ഞാൻ  ഉയർവിളക്കിൽ പോർവിളിതൻ തിരികളേന്തി ഞാൻ  വിദൂരതാരം വന്നുദിക്കുമെൻ കരങ്ങളിൽ  അനീതിതന്നിരുൾ പിളർത്തുവാൻ  കാടാകേ നടുങ്ങും സിംഹഗർജനങ്ങളിവിടെ    വാനോളം ഉയർന്നിടുന്ന വൻതിരകളിവിടെ  ഈ പകലിലും രാമഴയിലും  കൊടുംകാറ്റുപോൽ വീശിവന്നു ഞാൻ  അജയ്യശക്തിയായ് ജ്വലിക്കുമഗ്നിയാണ്‌ ഞാൻ  ഉയർവിളക്കിൽ പോർവിളിതൻ തിരികളേന്തി ഞാൻ  വിദൂരതാരം വന്നുദിക്കുമെൻ കരങ്ങളിൽ  അനീതിതന്നിരുൾ പിളർത്തുവാൻ * Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

Published by the catalogue editor. Rights remain with the original creators.