Uyare poster

2019 · song 1

Kaattil Veezha

From Uyare

Credits

Singer
Shakthisree Gopalan
Lyricist
BK Harinarayanan
Composer
Gopi Sundar

Lyrics

കാറ്റിൽ വീഴാ മെഴുതിരി നാളം  ആരോ തന്നു വഴികളിൽ  കാണാൻ തോന്നും കനവെഴുതുന്നു  ആരോ വന്നെൻ മിഴികളിൽ  ആകാശമേ നീ കൈനീട്ടിയോ  സ്നേഹച്ചിറകു തരുന്നോ  മോഹച്ചുകപ്പോടെ പനീർപ്പൂവുകൾ  വീണ്ടും വിരിയുകയാണോ  മായാമഞ്ചലിലേറി  കണ്ണെത്തീടാ ദൂരത്തിൽ        പറന്നോ പിന്നെയുമെന്തേ മനസ്സേ  മായാമഞ്ചലിലേറി  കണ്ണെത്തീടാ ദൂരത്തിൽ        പറന്നോ പിന്നെയുമെന്തേ മനസ്സേ  കാറ്റിൽ വീഴാ മെഴുതിരി നാളം  ആരോ തന്നു വഴികളിൽ  കാണാൻ തോന്നും കനവെഴുതുന്നു  ആരോ വന്നെൻ മിഴികളിൽ  തേടിവരും തേടിവരും  നാളെയൊരിക്കലെന്നടുക്കെയാ സ്വപ്നം  ഞാനറിയാ പാതകളിൽ  ആരോ വരുന്നിതാ തണലുമായ്  ഓരോ നേരം നിലാവിനാൽ തോടും നീ  താനേ ഏറും പ്രതീക്ഷതൻ മധുരം  എന്നോമൽ കൂട്ടായ് നെഞ്ചോടുചേർക്കാം  നിന്നെ ഞാനൊന്നിതാ  മായാമഞ്ചലിലേറി  കണ്ണെത്തീടാ ദൂരത്തിൽ        പറന്നോ പിന്നെയുമെന്തേ മനസ്സേ  മായാമഞ്ചലിലേറി  കണ്ണെത്തീടാ ദൂരത്തിൽ        പറന്നോ പിന്നെയുമെന്തേ മനസ്സേ  കാറ്റിൽ വീഴാ മെഴുതിരി നാളം  ആരോ തന്നു വഴികളിൽ  ദൂരെയതാ ദൂരെയതാ  നീളേ കരിമുകിലൊഴിഞ്ഞൊരാ വാനം  നോവലകൾ മായുമിതാ  മേലേ വരുന്നിതെൻ പുലരികൾ  നേരിൻ പൂവായ് മുടിച്ചുരുൾപ്പരപ്പിൽ  ചൂടും നിന്നെ ഒരു ദിനം കനവേ  കണ്മുന്നിൽ കണ്ടേ ഓരോരോ ,ലോകം  കാലം മുന്നേറവേ  കാറ്റിൽ വീഴാ മെഴുതിരി നാളം  ആരോ തന്നു വഴികളിൽ  കാണാൻ തോന്നും കനവെഴുതുന്നു  ആരോ വന്നെൻ മിഴികളിൽ  ആകാശമേ നീ കൈനീട്ടിയോ  സ്നേഹച്ചിറകു തരുന്നോ  മോഹച്ചുകപ്പോടെ പനീർപ്പൂവുകൾ  വീണ്ടും വിരിയുകയാണോ  മായാമഞ്ചലിലേറി  കണ്ണെത്തീടാ ദൂരത്തിൽ        പറന്നോ പിന്നെയുമെന്തേ മനസ്സേ  മായാമഞ്ചലിലേറി  കണ്ണെത്തീടാ ദൂരത്തിൽ        പറന്നോ പിന്നെയുമെന്തേ മനസ്സേ

Published by the catalogue editor. Rights remain with the original creators.