2019 · song 1
Aaru Nee
Credits
- Singer
- Anand Vikram
- Lyricist
- Pradeesh Unnikrishnan
- Composer
- Raj TR
Lyrics
ആരു നീ ആരു നീ ദേവിയോ ദേവതയോ
വർണ്ണമായ് ഒരുരാഗമായ് എന്തിനായ് വന്നു നീ
കണ്ണുകളിൽ നിൻ മുഖം
കാതുകളിൽ നിൻ സ്വരം ഒഴുകി മന്ത്രമായ്
നെഞ്ചിനുള്ളിലൊരു ജീവനായ് ഒരുരാഗമായ് ഒഴുകീ നീ
ആരു നീ ആരു നീ..ദേവിയോ ദേവതയോ
വർണ്ണമായ് ഒരുരാഗമായ് എന്തിനായ് വന്നു നീ..
കാർമുകിലിനാൽ മറയുന്ന വാനം
വെയിലിനാൽ തെളിയുന്നപോൽ
മഴവില്ലുപോലൊരു വർണ്ണമായ്
മൂകമാം എൻ മനം പ്രണയത്താൽ തെളിയുന്നിതാ
ഓ..ഓ.. ഉം
ആരു നീ ആരു നീ ദേവിയോ ദേവതയോ
വർണ്ണമായ് ഒരുരാഗമായ് എന്തിനായ് വന്നു നീ
ആദ്യമായ് കണ്ടനാൾ മുതൽ അറിയാതെ എൻ മനസ്സിൽ
പ്രണയത്താൽ വിരിയുന്ന കവിതപോൽ
നിൻമുഖം എൻമനസ്സിൽ തെളിയുന്നിതാ...
ഒരു കനവുപോലെ..
ഓ.. ഉം..
ആരു നീ ആരു നീ ദേവിയോ ദേവതയോ
വർണ്ണമായ് ഒരുരാഗമായ് എന്തിനായ് വന്നു നീ
കണ്ണുകളിൽ നിൻ മുഖം കാതുകളിൽ നിൻ സ്വരം
ഒഴുകി മന്ത്രമായ് നെഞ്ചിനുള്ളിലൊരു ജീവനായ്
ഒരുരാഗമായ് ഒഴുകീ നീ..
ആരു നീ..ആരു നീ ദേവിയോ..ദേവതയോ
വർണ്ണമായ് ഒരുരാഗമായ് എനിക്കായ് വന്നു നീ
* Lyrics provided here are for public reference only...Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM.
Published by the catalogue editor. Rights remain with the original creators.