Janmabhoomi poster

1969 · song 4

Mathimathi Ninte Mayilaattam

Credits

Singer
B Vasantha
Lyricist
P Bhaskaran
Composer
BA Chidambaranath

Lyrics

ഓ... ഓ... ഓ....  മതി മതി നിന്റെ മയിലാട്ടം - ഇനി മതി മതി നിന്റെ മയിലാട്ടം മഴമുകിലേ നിന്റെ പൂവേണിയഴിഞ്ഞെടി മതി മതി നിന്റെ മയിലാട്ടം - ഇനി മതി മതി നിന്റെ മയിലാട്ടം മണിമലച്ചരുവിലെ പൂങ്കുയിലേ - എന്റെ മലയന്റെ മണിച്ചിരി കേട്ടോ നീ കുടകുമലയിൽ വെച്ചു കണ്ടോ നീ കുങ്കുമപ്പൊട്ടണിഞ്ഞ സുന്ദരനേ  മതി മതി നിന്റെ മയിലാട്ടം - ഇനി മതി മതി നിന്റെ മയിലാട്ടം പാൽക്കുടമെടുത്തൊരു കരിമുകിലേ പരദേശം തെണ്ടിപ്പോയപ്പോൾ പഴനിമലയിൽ വെച്ചു കണ്ടോ നീ പളുങ്കിന്റെ മാലയിട്ട സുന്ദരനെ  മതി മതി നിന്റെ മയിലാട്ടം - ഇനി മതി മതി നിന്റെ മയിലാട്ടം

Published by the catalogue editor. Rights remain with the original creators.