Janmabhoomi poster

1969 · song 2

Maanathe mannaathikkoru

Credits

Singer
S Janaki
Lyricist
P Bhaskaran
Composer
BA Chidambaranath

Lyrics

മാനത്തെ മണ്ണാത്തിക്കൊരു പൂത്താലികിട്ടി പുലരൊളിതന്‍ പൂഞ്ചോലയില്‍ നീരാടുമ്പോഴതാ മാനത്തെ - അതാ മാനത്തെ- മണ്ണാത്തിക്കൊരു പൂത്താലികിട്ടി പുലരൊളിതന്‍ പൂഞ്ചോലയില്‍ നീരാടുമ്പോഴതാ മാനത്തെ - അതാ മാനത്തെ - മണ്ണാത്തിക്കൊരു പൂത്താലികിട്ടി കാര്‍മുകില്‍ കവണികള്‍ നീര്‍ത്തിടും നേരം കടവില്‍ കയറി മൃദുലമേനി തോര്‍ത്തിടും നേരം കാര്‍മുകില്‍ കവണികള്‍ നീര്‍ത്തിടും നേരം കടവില്‍ കയറി മൃദുലമേനി തോര്‍ത്തിടും നേരം നന്ദനത്തോപ്പിലുള്ള കിന്നരസുന്ദരി നന്ദനത്തോപ്പിലുള്ള കിന്നരസുന്ദരി ഇന്നലെ മറന്നിട്ട മരതകമണിത്താലി മാനത്തെ - അതാ മാനത്തെ - മണ്ണാത്തിക്കൊരു പൂത്താലികിട്ടി പുലരൊളിതന്‍ പൂഞ്ചോലയില്‍ നീരാടുമ്പോഴതാ മാനത്തെ - അതാ മാനത്തെ - മണ്ണാത്തിക്കൊരു പൂത്താലികിട്ടി മലര്‍കളും കിളികളും താലികണ്ടപ്പോള്‍ മതിമറന്നു കൊതിപറഞ്ഞു തമ്മില്‍ത്തമ്മിലായ് മലര്‍കളും കിളികളും താലികണ്ടപ്പോള്‍ മതിമറന്നു കൊതിപറഞ്ഞു തമ്മില്‍ത്തമ്മിലായ് തനിക്കതുവേണമെന്ന് താമരപ്പൂചൊല്ലി തനിക്കതുവേണമെന്ന് താമരപ്പൂചൊല്ലി കുളിരണിപ്പൂന്തെന്നല്‍ പുറകേ പാഞ്ഞൂ മാനത്തെ -  അതാ മാനത്തെ - മണ്ണാത്തിക്കൊരു പൂത്താലികിട്ടി പുലരൊളിതന്‍ പൂഞ്ചോലയില്‍ നീരാടുമ്പോഴതാ മാനത്തെ - അതാ മാനത്തെ - മണ്ണാത്തിക്കൊരു പൂത്താലികിട്ടി

Published by the catalogue editor. Rights remain with the original creators.