2019 · song 3

Puzha Chithari

Credits

Singer
P Jayachandran
Lyricist
Murukan Kattakkada
Composer
Bijibal

Lyrics

പുഴചിതറി പലവഴിയൊഴുകി പിരിയാൻ കഴിയാതെ പ്രിയമനമുരുകി.. കരയാതെ.. കവിളറിയാതെ കണ്ണീരായ് പുഴയൊഴുകി കടലകലേ ....കടലകലെ ഇനിവരുമോ ചിരിശലഭങ്ങൾ ഒരുപോലെ ചിരികൾ കളികൾ ഒരുപോലെ മിഴികൾ മൊഴികൾ ഒരുപോലെ ഹൃദയത്തുടികൾ ഒടുവിൽ നെടുവീർപ്പിൻ ശ്രുതികൾ... അറിയാതെ അറിയാതെ വഴികൾ പിരിയുമ്പോൾ നിറയും മിഴികൾ... കടലകലേ ....കടലകലെ ഇനിവരുമോ... ചിരിശലഭങ്ങൾ ഒരു പകുതിയിലോർമ്മപ്പൂക്കൾ കളിയാടിയ പുഷ്പവനങ്ങൾ.. മറുപാതിയിലാരോ വീട്ടിയതാ കരിവീണു കലങ്ങിയ മിഴികൾ അറിയാതെ അറിയാതെ.. വഴികൾ പിരിയുമ്പോൾ നിറയും.. മിഴികൾ..   കടലകലേ ....കടലകലെ ഇനിവരുമോ... ചിരിശലഭങ്ങൾ പുഴചിതറി പലവഴിയൊഴുകി പിരിയാൻ കഴിയാതെ പ്രിയമനമുരുകി.. കരയാതെ.. കവിളറിയാതെ കണ്ണീരായ് പുഴയൊഴുകി കടലകലേ ....കടലകലെ ഇനിവരുമോ ചിരിശലഭങ്ങൾ * Lyrics provided here are for public reference only. Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

Published by the catalogue editor. Rights remain with the original creators.