2019 · song 3
Oru Poo Chendu
Credits
- Singer
- Anwar Sadath
- Lyricist
- Vinayak Sasikumar
- Composer
- Vignesh Baskaran
Lyrics
ഒരു പൂച്ചെണ്ട് കൈ മേലെ ചൂടാം...
ഒരു നാൾ കൊണ്ടേ നിന്നെ ഞാൻ മാറ്റാം...
മോഹമല്ലേ... കൊടും മോഹമല്ലേ...
സുഖം നീ തരില്ലേ...
പിന്നാലെ ഞാൻ പോരാം കൂടേ...
പ്രേമമല്ലേ.... മഹാ വ്യാധിയല്ലേ...
എന്നേ നോക്കുകില്ലേ...
മിണ്ടാതെ പോകല്ലേ കണ്ണേ...
ചൊല്ലാം ഒരു കിന്നാരം കിന്നാരം..
ഏകാം പുതു സമ്മാനം സമ്മാനം..
ദൂരേ തനിച്ചാക്കാതെ നീയെന്നെ..
വേഗം മറുവാക്കാലെ കൊല്ലാതെ....
ഉള്ളം മരക്കൊമ്പത്തെ കൂട്ടിലായ്...
ചേക്കേറുമോ പൂന്തേൻ കിളീ...
എല്ലാം മറന്നൊന്നായി പാടിടാം...
പെണ്ണേ മനം നൽകാമോ നീ...
മേലാകെ തീ പിടിച്ചേ....
എങ്ങോ എന്തിനോ...
വല്ലാതെ ഓടുന്നു ഞാൻ...
പറയാതെ അറിയാതെ..
നിനവിൽ ഞാൻ കൂടണഞ്ഞിടാം...
മൊഴിയാതെ നിനയാതെ...
ഹൃദയം തൊടാം...
ഒരു പൂച്ചെണ്ട് കൈ മേലെ ചൂടാം...
ഒരു നാൾ കൊണ്ടേ നിന്നെ ഞാൻ മാറ്റാം...
മോഹമല്ലേ... കൊടും മോഹമല്ലേ...
സുഖം നീ തരില്ലേ...
പിന്നാലെ ഞാൻ പോരാം കൂടേ...
പ്രേമമല്ലേ.... മഹാ വ്യാധിയല്ലേ...
എന്നേ നോക്കുകില്ലേ...
മിണ്ടാതെ പോകല്ലേ കണ്ണേ...
Published by the catalogue editor. Rights remain with the original creators.