Shibu poster

2019 · song 1

Aliyukayayi (Suhara Song)

From Shibu

Credits

Singer
Karthik
Lyricist
Manu Manjith
Composer
Sachin Warrier

Lyrics

അലിയുകയായ് ആദ്യമായ് നെഞ്ചകം  നിറയുകയായ് നീ അതിൽ കണ്മണി  അലിയുകയായ് ആദ്യമായ് നെഞ്ചകം  നിറയുകയായ് നീ അതിൽ കണ്മണി  സ്വരങ്ങളായ് ഞാൻ കേട്ടതും  നിറങ്ങലായ് ഞാൻ കാൺവതും  നീയായതോ... അലിയുകയായ് ആദ്യമായ് നെഞ്ചകം  നിറയുകയായ് നീ അതിൽ കണ്മണി  അലയിളകും ചോലയായ് എൻ മനം   അതിലിതളായ് വീണതാ പൂമുഖം  നറുതാരത്തിരി പൊൻ പുഞ്ചിരി  കളിയാടും കടൽ നിൻ നോക്കുകൾ  മഴമേഘം തൊടും കൺപീലിയും  ഇശലാകുന്നൊരാ തേൻ കൊഞ്ചലും  എന്നോടിതെന്തേ പറയാനൊരുങ്ങി  അനുരാഗമെന്നോ അഴകേ... മഴയേറ്റു നിൽക്കും മലരെന്നപോലെ  ഹൃദയം തുളുമ്പുന്നുവോ... അലിയുകയായ് ആദ്യമായ് നെഞ്ചകം  നിറയുകയായ് നീ അതിൽ കണ്മണി  അലയിളകും ചോലയായ് എൻ മനം   അതിലിതളായ് വീണതാ പൂമുഖം സ്വരങ്ങളായ് ഞാൻ കേട്ടതും  നിറങ്ങലായ് ഞാൻ കാൺവതും  നീയായതോ... അലിയുകയായ് ആദ്യമായ് നെഞ്ചകം  നിറയുകയായ് നീ അതിൽ കണ്മണി അലിയുകയായ് ആദ്യമായ് നെഞ്ചകം  നിറയുകയായ് നീ അതിൽ കണ്മണി

Published by the catalogue editor. Rights remain with the original creators.