1969 · song 5

Parayaan Enikku Naanam

Credits

Singer
S Janaki
Lyricist
Sreekumaran Thampi
Composer
V Dakshinamoorthy

Lyrics

പറയാൻ എനിയ്ക്കു നാണം പകലുറക്കത്തില്‍ കണ്ടേ  പതിവില്ലാതൊരു സ്വപ്നം (പറയാൻ..) പറഞ്ഞുപോയാലെന്നെ പരിഹസിക്കും പറഞ്ഞില്ലെങ്കിലോ പരിഭവിക്കും പരിഹസിച്ചാല്‍ ഞാന്‍ തളര്‍ന്നുപോകും പരിഭവവാക്കുകേട്ടാല്‍ കരഞ്ഞുപോകും (പറയാൻ..) സ്വപ്നത്തില്‍ വന്നതെന്റെ നാഥനാണോ സ്വര്‍ഗ്ഗത്തില്‍ നിന്നു വന്ന ദേവനാണോ ആ വേണുഗാനമെന്നില്‍ നിറഞ്ഞുപോയി ആ ഭാവഗംഗയില്‍ ഞാനൊഴുകിപ്പോയി (പറയാൻ..)

Published by the catalogue editor. Rights remain with the original creators.