2019 · song 2
Mandaarappoovum
Credits
- Singer
- Karthik
- Lyricist
- BK Harinarayanan
- Composer
-
Aby Tom Cyriac
Lyrics
മന്ദാരപ്പൂവും മണിമഞ്ചാടിക്കാറ്റും
പണ്ടവരറിയാതെ പ്രണയികളായ്... (2)
ഇളവെയിലറിഞ്ഞിടാതെ.. മറുപൂവറിഞ്ഞിടാതെ
അരികേ വരുന്ന നേരം.. ഒരു വാക്കു മിണ്ടിടാതെ
ഉള്ളിന്നുള്ളിൽ പെയ്യും പ്രണയം...
പൂവും കാറ്റും ചേരും പ്രണയം...
മന്ദാരപ്പൂവും മണിമഞ്ചാടിക്കാറ്റും
പണ്ടവരറിയാതെ പ്രണയികളായ്...
ശലഭം അറിയാതൊരുവസന്തമൊഴി
മലരിൻ ഇതളിൽ എഴുതുവാൻ ...
അതിലെ ഇതിലെ കുറുകിയോടിവരും
കുറുമ്പൻ ചിരിയാൽ കാറ്റിതാ...
പകലിനും നിറരാവിനും പതിവിലും അഴകായിതാ
കനവുകൾ പുഴയായിതാ ...
ഇരുവരും ഒഴുകുന്നിതാ ...
ഉള്ളിന്നുള്ളിൽ പെയ്യും പ്രണയം...
പൂവും കാറ്റും ചേരും പ്രണയം...
മന്ദാരപ്പൂവും മണിമഞ്ചാടിക്കാറ്റും
പണ്ടവരറിയാതെ പ്രണയികളായ്... (2)
ഇളവെയിലറിഞ്ഞിടാതെ.. മറുപൂവറിഞ്ഞിടാതെ
അരികേ വരുന്ന നേരം.. ഒരു വാക്കു മിണ്ടിടാതെ
പൂവും കാറ്റും ചേരും പ്രണയം...
* Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM
Published by the catalogue editor. Rights remain with the original creators.