2019 · song 1
Kaattil Poomkaattil
Credits
- Singer
-
Vineeth Sreenivasan
- Lyricist
-
Manu Manjith
- Composer
-
Shaan Rahman
Lyrics
കാറ്റിൽ... പൂങ്കാറ്റിൽ...
കേൾക്കും താരാട്ടിൽ....
എല്ലാം.... ഇന്നെല്ലാം...
പെണ്ണേ നീയാണ്....
ഓടതണ്ടായുള്ളം...
വാടിപ്പോകും നേരം...
വാടാമല്ലിപ്പൂവേ... വിടരുമോ...
മാരിതൂവൽ കാലം...
പോരുന്നുണ്ട് ചാരേ....
വേനൽത്തുമ്പി നിന്നേ... പൊതിയുവാൻ...
കാറ്റിൽ... പൂങ്കാറ്റിൽ...
കേൾക്കും താരാട്ടിൽ....
എല്ലാം.... ഇന്നെല്ലാം...
പെണ്ണേ നീയാണ്...
ഈണം മൂളീ...
ഇഷ്ടം കൂടീ...
ഏതോനാളിൽ... പിരിഞ്ഞു നാം...
ഈണം മൂളീ...
ഇഷ്ടം കൂടീ...
ഏതോനാളിൽ... പിരിഞ്ഞു നാം...
അന്നേ നിൻ ഹിമകണമണിയണ-
മലരുകൾ വിതറിയ-
മടിയിലെ ഒരു കുരുന്നായ്...
നിന്റെ വിരലുകൾ തഴുകിയ-
സുഖമറിഞ്ഞുറങ്ങിയ-
നിമിഷമതിനി വരുമോ.... ഓ...
കാറ്റിൽ... പൂങ്കാറ്റിൽ...
കേൾക്കും താരാട്ടിൽ....
എല്ലാം.... ഇന്നെല്ലാം...
പെണ്ണേ നീയാണ്....
നെഞ്ചിനുള്ളിൽ....
വീണ്ടും പൂക്കും...
ചൊല്ലിത്തീരാ... കവിതകൾ....
നെഞ്ചിനുള്ളിൽ....
വീണ്ടും പൂക്കും...
ചൊല്ലിത്തീരാ... കവിതകൾ....
എന്നെന്നും കരളിലെ കുണുങ്ങണ-
കരിവള കുറുമ്പിനു-
കസവുടയാട തരാം....
നിന്നെ നെറുകയിലുതിരണ-
നറുനിലാവഴകിലെ-
കുളിരതിലലിഞ്ഞലയായ്....
കാറ്റിൽ... പൂങ്കാറ്റിൽ...
കേൾക്കും താരാട്ടിൽ....
Published by the catalogue editor. Rights remain with the original creators.