1969 · song 3

Kannil kannil

Credits

Singer
S Janaki
Lyricist
Sreekumaran Thampi
Composer
V Dakshinamoorthy

Lyrics

കണ്ണിൽക്കണ്ണിൽ നോക്കിയിരുന്നാൽ കരളിൻ ദാഹം തീരുമോ (കണ്ണിൽ) മധുരയൗവ്വനരാഗമേളകൾ മിഴിയിൽ മാത്രമൊതുങ്ങുമോ (കണ്ണിൽ) പൂവും ശലഭവും അകലെയിരുന്നാൽ പൂമ്പൊടിയെന്തിനു പൂവിൽ (പൂവും) അധരം മീട്ടാൻ അവനില്ലെങ്കിൽ (2) മധുകണമെന്തിനു മലരിൽ (കണ്ണിൽ) മൗനം തന്നുടെ മായാവലയം മന്ദമന്ദമകറ്റരുതോ (മൗനം) നാണം പാതിയിൽ നിർത്തിയ പുഞ്ചിരി (2) നറുമലർ പോലെ വിടർത്തരുതോ (കണ്ണിൽ)

Published by the catalogue editor. Rights remain with the original creators.