2019 · song 3

Kannadi Enthina

Credits

Singer
Nithin Raj
Lyricist
Sreenath VP
Composer
Gemini Unnikrishnan

Lyrics

കണ്ണാടി എന്തിനാ... കണ്ണെത്താദൂരത്തോളം... ചങ്ങാതിമാരിതാ... കൂട്ടായി കൂടെ പോരും... കണ്ണീരും കിട്ടാക്കടവും... കടലിൽ കളയളിയാ... എന്നാളും തോളും ചേർന്നേ... ദൂരം താണ്ടി പോയീടാം... കണ്ണാടി എന്തിനാ... കണ്ണെത്താദൂരത്തോളം... ചങ്ങാതിമാരിതാ... കൂട്ടായി കൂടെ പോരുന്നേ... നിഴലായ്....  നിൻ്റെ കൂടെ ഞാനും പോന്നില്ലേ... അഴലെല്ലാം... പങ്ക് വച്ചു കൂടെ നിന്നില്ലേ... കവിളത്തെ കണ്ണീരുപ്പെല്ലാം... കനവാലെ ഒപ്പിയെടുത്തില്ലേ... നിഴലായ്....  നിൻ്റെ കൂടെ ഞാനും പോന്നില്ലേ... അഴലെല്ലാം... പങ്ക് വച്ചു കൂടെ നിന്നില്ലേ... കവിളത്തെ കണ്ണീരുപ്പെല്ലാം... കനവാലെ ഒപ്പിയെടുത്തില്ലേ... പങ്ക് വച്ച നേരത്തും... ചങ്ക് പാതി തന്നില്ലേ... ചങ്കിൽ ജീവനുണ്ടെങ്കിൽ... ചങ്കിടിപ്പ് നീയല്ലേ... ഇനി കാലം പോയി കാലം വന്നാൽ പോലും നീയെൻ ചങ്ങായീ... ആ... കണ്ണാടി എന്തിനാ... കണ്ണെത്താദൂരത്തോളം... ചങ്ങാതിമാരിതാ... കൂട്ടായി കൂടെ പോരുന്നേ... പതിവായി... പല പണി വച്ചില്ലേ... പടിയെല്ലാം... പങ്ക് വച്ച് കൂടെ നിന്നില്ലേ... പല നാളായ് പല പല സ്വപ്നങ്ങൾ... വലയിട്ട് പിടിക്കാൻ കൂടീല്ലേ... പതിവായി... പല പണി വച്ചില്ലേ... പടിയെല്ലാം... പങ്ക് വച്ച് കൂടെ നിന്നില്ലേ... പല നാളായ് പല പല സ്വപ്നങ്ങൾ... വലയിട്ട് പിടിക്കാൻ കൂടീല്ലേ... അന്നു കണ്ട കാലത്തും... പിന്നെ വന്ന നേരത്തും... തന്നതൊന്നുമില്ലേതും... എന്നും കൂടെ നിന്നില്ലേ... ഇനി കാലം പോയി കാലം വന്നാൽ പോലും നീയെൻ ചങ്ങായീ... ആ... കണ്ണാടി എന്തിനാ... കണ്ണെത്താദൂരത്തോളം... ചങ്ങാതിമാരിതാ... കൂട്ടായി കൂടെ പോരും... കണ്ണീരും കിട്ടാക്കടവും... കടലിൽ കളയളിയാ... എന്നാളും തോളും ചേർന്നേ... ദൂരം താണ്ടി പോയീടാം... കണ്ണാടി എന്തിനാ... കണ്ണെത്താദൂരത്തോളം... ചങ്ങാതിമാരിതാ... കൂട്ടായി കൂടെ പോരുന്നേ.... ആ.....

Published by the catalogue editor. Rights remain with the original creators.