2019 · song 1
Athramel Athramel
Credits
- Singer
-
P Jayachandran
- Lyricist
-
Kaithapram
- Composer
- Pramod Bhaskar
Lyrics
അത്രമേൽ അത്രമേൽ സ്നേഹിച്ചിരുന്നു
അത്രമേൽ അത്രമേൽ സ്നേഹിച്ചിരുന്നു..
നമ്മൾ ഇഷ്ടത്തിൻ തെളിമഞ്ഞിൽ കുളിച്ചിരുന്നു
അത്രമേൽ അത്രമേൽ സ്നേഹിച്ചിരുന്നു..
നമ്മൾ ഇഷ്ടത്തിൻ തെളിമഞ്ഞിൽ കുളിച്ചിരുന്നു
മഴയുടെ രാഗം മഴവില്ലിൻ വീണയിൽ മീട്ടിയിരുന്നു
മധുരസംഗീതത്തിൽ മുങ്ങിയിരുന്നു...
അത്രമേൽ അത്രമേൽ സ്നേഹിച്ചിരുന്നു..
നമ്മൾ ഇഷ്ടത്തിൻ തെളിമഞ്ഞിൽ കുളിച്ചിരുന്നു
ആ ....
നിൻ മുടിത്തുമ്പിലെ ജലബിന്ദുവിൽ ഞാൻ
സൂര്യനായ് മറഞ്ഞിരുന്നു ...(2)
നിൻ മൃദുചുംബന രേഖയിൽ ശശിലേഖ
പ്രണയ മനോഹര ചിത്രം വരഞ്ഞു
പ്രണയ മനോഹര ചിത്രം വരഞ്ഞു...
അത്രമേൽ അത്രമേൽ സ്നേഹിച്ചിരുന്നു..
നമ്മൾ ഇഷ്ടത്തിൻ തെളിമഞ്ഞിൽ കുളിച്ചിരുന്നു
നീയൊന്നു തൊടുമ്പോൾ മനസ്സിൻ സിത്താറിൽ
വൃന്ദാവന സാരംഗ ....വൃന്ദാവന സാരംഗ
നീയൊന്നു പിണങ്ങിയാൽ കൈവളയിൽ പോലും
ശോകാർദ്ര താളം കിലുങ്ങി...
ശോകാർദ്ര താളം കിലുങ്ങി ....
അത്രമേൽ അത്രമേൽ സ്നേഹിച്ചിരുന്നു...
നമ്മൾ ഇഷ്ടത്തിൻ തെളിമഞ്ഞിൽ കുളിച്ചിരുന്നു
മഴയുടെ രാഗം മഴവില്ലിൻ വീണയിൽ മീട്ടിയിരുന്നു
മധുരസംഗീതത്തിൽ മുങ്ങിയിരുന്നു...
അത്രമേൽ അത്രമേൽ സ്നേഹിച്ചിരുന്നു
നമ്മൾ ഇഷ്ടത്തിൻ തെളിമഞ്ഞിൽ കുളിച്ചിരുന്നു
* Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM
Published by the catalogue editor. Rights remain with the original creators.