1969 · song 1

Anjanakkulir Neela

Credits

Singer
KJ Yesudas S Janaki
Lyricist
ONV Kurup
Composer
BA Chidambaranath

Lyrics

അഞ്ജനക്കുളിര്‍ നീല വിണ്ണിലെ കല്‍പ്പടവില്‍  പഞ്ചമി പെണ്‍കൊടി വന്നിരുന്നു നാളത്തെ രാത്രിയല്ലോ വേളിമുഹൂര്‍ത്തമെന്നു നാണിച്ചു നാണിച്ചവള്‍ ഉം..ഉം...ഉം നാണിച്ചു നാണിച്ചവള്‍ നിനച്ചിരുന്നു  അഞ്ജനക്കുളിര്‍ നീല വിണ്ണിലെ കല്‍പ്പടവില്‍  പഞ്ചമി പെണ്‍കൊടി വന്നിരുന്നു - വന്നിരുന്നു കാണാത്ത സ്വര്‍ഗ്ഗത്തിന്റെ കാഞ്ചന മണിത്താക്കോല്‍  കാണിക്കവെയ്ക്കാനെത്തും കല്യാണരാവില്‍  മൂകാനുരാഗത്തിന്റെ മുത്തണിക്കുമ്പിളിലെ  പൂജാമലരേ നിന്നെ അവന്‍ നുകരും മെല്ലേ അവന്‍ നുകരും അഞ്ജനക്കുളിര്‍ നീലവിണ്ണിലെ കല്‍പ്പടവില്‍  പഞ്ചമി പെണ്‍കൊടി വന്നിരുന്നു - വന്നിരുന്നു മൂടുപടം വെടിഞ്ഞ മോഹമായ്‌ നീ അവനെ മൂവുരു വലം വച്ചു തൊഴുതു നില്‍ക്കും ആ മണിക്കോവിലിലെ ദീപങ്ങളണഞ്ഞാലും  ഓമലെ പൗര്‍ണമിയായ്‌ തെളിഞ്ഞുനില്‍ക്കും നീ തെളിഞ്ഞുനില്‍ക്കും  അഞ്ജനക്കുളിര്‍ നീല വിണ്ണിലെ കല്‍പ്പടവില്‍  പഞ്ചമി പെണ്‍കൊടി വന്നിരുന്നു നാളത്തെ രാത്രിയല്ലോ വേളിമുഹൂര്‍ത്തമെന്നു നാണിച്ചു നാണിച്ചവള്‍ നിനച്ചിരുന്നു നാണിച്ചു നാണിച്ചവള്‍ നിനച്ചിരുന്നു

Published by the catalogue editor. Rights remain with the original creators.