2019 · song 2

Oraal Maathram Urukunna

Credits

Singer
KS Chithra
Lyricist
Ajay Gopal
Composer
Ajay Gopal

Lyrics

ഉം...ഉം..ആ... ഒരാൾ മാത്രമുരുകുന്ന വെയിലാണിത്... ഒരാളിലായ്.. പെയ്യുന്ന മഴയാണിത്.. പലനാളിലിങ്ങനെ.. കൺനട്ടു കാത്തതിൻ   അറുതിയിൽ വഴിയുന്ന..നനവാണിത്... മഴയാണിത്..    ഒരാൾ മാത്രമുരുകുന്ന.. വെയിലാണിത്... അലസമായൊഴുകുന്ന.. പുഴയാണിത് കാലമറിയാതെ.. അലിയുന്ന ശിലയാണിത്.. (2) ഒടുവിലീ തീരത്തടിയും.. മണലിലെ... ഒരുതരി.. നീറുന്ന നോവാണിത്.. ഒരാൾ മാത്രമുരുകുന്ന.. വെയിലാണിത്... കാത്തിരിപ്പിൻ..നീണ്ട കടവാണിത്.... കാത്തു കണ്ണീരുണങ്ങിയ..കവിളാണിത് (2 ) കളിയായ് മൊഴിഞ്ഞതും.. വിടയായ് പറഞ്ഞതും കടലായ്.. ഒളിപ്പിച്ച കരളാണിത്.... ഒരാൾ മാത്രമുരുകുന്ന വെയിലാണിത്... ഒരാളിലായ്.. പെയ്യുന്ന മഴയാണിത്.. പലനാളിലിങ്ങനെ.. കൺനട്ടു കാത്തതിൻ   അറുതിയിൽ വഴിയുന്ന..നനവാണിത്... മഴയാണിത്..    ഒരാൾ മാത്രമുരുകുന്ന.. വെയിലാണിത്... * Lyrics provided here are for public reference only. Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

Published by the catalogue editor. Rights remain with the original creators.