Oru Caribbean Udayippu poster

2019 · song 5

Vidooram

Credits

Singer
KS Chithra
Lyricist
BK Harinarayanan
Composer
4 Musics

Lyrics

വിദൂരം വിദൂരം മാഞ്ഞുപോവതെന്തേ തലോടാൻ വരാതെ നീല നീല മുകിലേ... കെടാതെ കെടാതെൻ ജീവനാളമേ നീ പ്രഭാതം ഇതാകെ നോവുമൂടി ഇരുളാൽ നിനവുകൾ തീയായി മാറുന്നുള്ളിൽ ഓരോ മാത്രയും കരളിതാ കണ്ണീർപ്പാടം പോലെ... പ്രണയമേ നീറുന്നു നീ എന്നിൽ ഓരോ ശ്വാസവും പിടയവേ  തേങ്ങും നെഞ്ചം താനേ ... വിദൂരം വിദൂരം മാഞ്ഞുപോവതെന്തേ തലോടാൻ വരാതെ നീല നീല മുകിലേ... അണയുമോ പോകും കാലങ്ങൾ തിരികെ മിഴികളിൽ ചായം തൂവുന്നു സ്മ്രിതികൾ... ഒരു തുടം മഞ്ഞായ് പെയ്യും നിൻ മൊഴികൾ അതിലലിഞ്ഞാഴം തേടുന്നെൻ ഹൃദയം... പ്രാണമലരേ നീയിതുണരാൻ വാടുമിതളോ നാളെ വിടരാൻ പാടാത്തൊരീണമായ് മാറി ഞാൻ.. വിദൂരം വിദൂരം മാഞ്ഞുപോവതെന്തേ തലോടാൻ വരാതെ നീല നീല മുകിലേ... മുറിവുകളിലൊരുപുതു കുളിരല ഒഴുകിടുമിനിയുമിതാ മറവിയുടെ അടരുകൾ അകലുമിതൊരുനവ നദി നിറയെ   ഏതേതോ മായികരാഗം എന്റെയീ ചുണ്ടിലുണരുകയായ് പൂങ്കാറ്റും നീലനിലാവും വീണ്ടുമിനി നിന്നിൽ നിറയും നീയിനിയുമൊരു ചിരിയേകീടാൻ നീരണിയുമീണം പാടീടാം ... നീയിനിയുമൊരു മിഴിയേകീടാൻ നോവിനൊരു ഗാനം പാടാം .. ഉരുകിയ മനമൊരു മുരളികയതിലൊരു സ്വരജതി വിരിയുമതഴകിടുമനുപത    വിദൂരം വിദൂരം മാഞ്ഞുപോവതെന്തേ തലോടാൻ വരാതെ നീല നീല മുകിലേ... കെടാതെ കെടാതെൻ ജീവനാളമെന്നിൽ   പ്രഭാതം ഇതാകെ നോവുമൂടി ഇരുളായ് (സ്വരങ്ങൾ ..) വിദൂരം വിദൂരം മാഞ്ഞുപോവതെന്തേ തലോടാൻ വരാതെ നീല നീല മുകിലേ... NB : Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

Published by the catalogue editor. Rights remain with the original creators.