2019 · song 4

Tu Hi Rani

Credits

Singer
Arjun B Krishna
Lyricist
Manu Manjith
Composer
Arun Muraleedharan

Lyrics

തൂ ഹി റാണി തൂ ഹി സജ്‌നി  തൂ മേരെ ഖ്‌വാബോം മെ ആയി  മാന്തോപ്പിൽ വീശുന്ന മധുരക്കനി വീഴ്‌ത്തുന്ന  മാലേയക്കുളിരുള്ള കാറ്റേ  പൂമ്പാറ്റച്ചിറകുള്ള പുലർമഞ്ഞുപോലുള്ള  പെണ്ണിന്നു കൂട്ടായിപ്പോരൂ  കല്യാണരാവിന്റെ നാണം കഴിഞ്ഞില്ല  പിരിയാനൊരുങ്ങുന്നതാരെ  ഒന്നും മിണ്ടാതെ മായുന്നതെന്തേ  തമ്മിൽ കാണാതെ പോകുന്നതെന്തേ  നീയില്ലാതെ ഞാനിന്നാരോ  പാടാതെ പോകുന്ന പാട്ടായ്  നീയില്ലാതെ ഞാനിന്നാരോ  പാടാതെ പോകുന്ന പാട്ടായ്  നിന്നെ മാത്രം കാത്തേ നിൽക്കാം  ശ്വാസത്തിൻ താളം തീരോളം  ഈ ജീവന്റെ നാളം താഴോളം  ഈ ജീവന്റെ നാളം താഴോളം  ചേലോളം ചായങ്ങൾ പൂശും  വാനിൽ കാർമേഘം മൂടുന്നതാണോ  ചൂടും മുന്നേ വാടുന്നുവോ  ഓമൽക്കിനാവിന്റെ പൂക്കൾ  കണ്ണീരാറ്റിൽ ആടും ഓടം പോലേ  അങ്ങേതീരം താനേ തേടുംനേരം  ഉള്ളം പൊള്ളുന്നെന്നോ....

Published by the catalogue editor. Rights remain with the original creators.