2019 · song 3
Snehappoompaadathe
Credits
- Singer
-
Vijay Yesudas
Akhila Anand
- Lyricist
- G Vinunath
- Composer
- Arun Raj
Lyrics
ഉം ..ഉം ...
സ്നേഹപ്പൂമ്പാടത്തെ ചേലൊത്ത മേടപ്പൂവേ
മീനച്ചൂടാറീട്ടും നീയെന്തേ വാടിപ്പോയി
മീനച്ചൂടും ഇടവക്കാറ്റും .. ഏറ്റുവാടിപ്പോകില്ല ഞാൻ
കണിമലരായി നിൻ മുന്നിൽ നിൽക്കവേ
സ്നേഹപ്പൂമ്പാടത്തെ ചേലൊത്ത മേടപ്പൂവേ
മീനച്ചൂടാറീട്ടും നീയെന്തേ വാടിപ്പോയി
അല്ലിത്താരും മന്ദാരവും തെച്ചിപ്പൂവും ചേമന്തിയും
മങ്ങിപ്പോയി നീയാം പൂവിൻ അഴകിൻ നിറവിൽ (2)
അല്ലിയും മുല്ലയുമല്ല ഞാൻ മങ്ങുവാൻ
പൊന്നേ ഞാൻ നിന്നോമൽ പൂ ...
എന്നിനി നീ വരും ഈ വഴിയെന്നോർത്ത്
മൗനം പേറും മോഹപ്പൂ ...
സ്നേഹപ്പൂമ്പാടത്തെ ചേലൊത്ത മേടപ്പൂവേ
മീനച്ചൂടാറീട്ടും നീയെന്തേ വാടിപ്പോയി ...
ചന്തമോലും ചെമ്പകത്തിൽ
ചിന്തു മൂളി വണ്ടണഞ്ഞു ..
ചുംബനം ചൊരിഞ്ഞു തേൻ നുകർന്നു പതിവായി (2)
ഞാനും വരാമൊരു വണ്ടായി വിഷുപ്പൂവേ
നിന്നിൽ ഊറും തേനുണ്ണാൻ ...
ഈ വനിതൻ മലർ സുന്ദരി നിൻ കാതിൽ
സ്നേഹം എന്നും മന്ത്രിക്കാം....
സ്നേഹപ്പൂമ്പാടത്തെ ചേലൊത്ത മേടപ്പൂവേ
മീനച്ചൂടേറ്റിട്ടും ഇന്നെന്തേ വാടിപ്പോയി ...
മീനച്ചൂടും ഇടവക്കാറ്റും .. ഏറ്റുവാടിപ്പോകില്ല നീ
കണിമലരായി എൻ മുന്നിൽ നിൽക്കവേ...
ഉം ...ഉം
* Lyrics provided here are for public reference only...Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM.
Published by the catalogue editor. Rights remain with the original creators.