2019 · song 7
Thedunna Theeram
Credits
- Singer
- Amal Antony
- Lyricist
- BK Harinarayanan
- Composer
- Vinu Thomas
Lyrics
തേടുന്ന തീരം മൺപാതയെല്ലാം നീ
കാണുന്നതെന്തും നീ.. കടലും നീ..
രാവും നിലാവും നീ..
പകലിന്റെ വേഗം നീ
പ്രിയമുള്ളതെല്ലാം നീ...ഞാനും നീ
പാട്ടായി മാറുന്ന തെരുവിലെ കാറ്റും..
നാട്ടുമാഞ്ചില്ലയും... നീ...
മേലെ.. വാനത്തിൻ മേലെ...
താരമായി വാർമുകിലായ് ....
തേടുന്ന തീരം മൺപാതയെല്ലാം നീ
കാണുന്നതെന്തും നീ...കടലും നീ..
കാലം മായ്ക്കാതെ മണലിതിലെൻ വിരൽ
താനേ കോറുന്ന ലിപികളും നീ ...
പൂമൊട്ടിൽ തേനായും.. പാറിടുന്ന കിളി തൂവും
വെൺതൂവൽ തെല്ലായും നീയേ..
ഈ.. നാടിൻ മുറ്റത്ത്..
പൊന്നിള വെയിലായ് മിന്നിനിന്നു നീ
തേടുന്ന തീരം മൺപാതയെല്ലാം നീ
കാണുന്നതെന്തും നീ.. കടലും നീ..
* Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM
Published by the catalogue editor. Rights remain with the original creators.