2019 · song 6
Kungumanira Sooryan
Credits
- Singer
-
Shreya Ghoshal
- Lyricist
- BK Harinarayanan
- Composer
- Vinu Thomas
Lyrics
ഉം ...ആ ...
കുങ്കുമനിറ സൂര്യൻ ചന്ദന വെയിലാലെ
മണ്ണിൽ തൂകും വെൺ മധുരം...
തമ്പുരു ശ്രുതി മീട്ടി മാരുതനിരു കാതിൽ
പെയ്യും പാട്ടിൻ പാൽമധുരം
മന്ദാരമാകെ മൂളുന്ന വണ്ടോ ...
ചുണ്ടോടെയേകും തേൻമധുരം
കൺപീലിയാകെ നീയാം കിനാവിൻ
മഞ്ഞോർമ്മയേകും നീർമധുരം
സ്വരജതികളിലൂടെ.. മനമറിയുകയായി
മൗനാനുരാഗത്തിൻ തൂമധുരം...
കുങ്കുമനിറ സൂര്യൻ ചന്ദന വെയിലാലെ
മണ്ണിൽ തൂകും വെൺ മധുരം....
ആ ....
( സ്വരങ്ങൾ.... )
ഞാറ്റടിപ്പാട്ടിൽ നേർത്ത താരാട്ടിൽ
നാടിൻ നേരാം മൊഴിമധുരം
താനിരുന്നെങ്ങോ നീറിടുമ്പോഴും
ഉള്ളിൽ പൊള്ളും തീമധുരം..
രാമഴയിൽ ഇടറിവീഴാ.. നാളം പോൽ പെൺമധുരം
അഴലുകളുടെയാഴം മറുകര നീന്താനായ്
എന്നാളും എന്നുള്ളിൽ മധുരം നീ
ഉയിരേ ...നിനവിൻ ഉറവേ ...
കുങ്കുമനിറ സൂര്യൻ ചന്ദന വെയിലാലെ
മണ്ണിൽ തൂകും വെൺ മധുരം....
മന്ദാരമാകെ മൂളുന്ന വണ്ടോ ...
ചുണ്ടോടെയേകും തേൻമധുരം
കൺപീലിയാകെ നീയാം കിനാവിൻ
മഞ്ഞോർമ്മയേകും നീർമധുരം
സ്വരജതികളിലൂടെ മനമറിയുകയായി
മൗനാനുരാഗത്തിൻ തൂമധുരം...
കുങ്കുമനിറ സൂര്യൻ ചന്ദന വെയിലാലെ
മണ്ണിൽ തൂകും വെൺ മധുരം....
NB : Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM
Published by the catalogue editor. Rights remain with the original creators.