Neeyum Njanum poster

2019 · song 4

Ishq Kond

Credits

Singer
Najim Arshad
Lyricist
BK Harinarayanan Dr Rajesh
Composer
Vinu Thomas

Lyrics

ഇഷ്ഖ് കൊണ്ടു തുന്നും ഉറുമാലോ... അത്തറിന്റെ ഓമൽ പുഴയാണോ മിനാരങ്ങളാകും.. കിനാവിന്റെ മേലെ.. സുറുമയാർന്ന കണ്ണാൽ ഇമയ്ക്കുന്ന പ്രാവേ ആളറിയാതൊളി മറയിൽ... ഇശലിനിതള് തന്നിടാമോ ... ഇഷ്ഖ് കൊണ്ടു തുന്നും ഉറുമാലോ... (ഹിന്ദി വരികൾ) റൂഹു ചേരും പ്രാവേ...പറന്നുമറഞ്ഞിടരുതേ ഓ.. ഈ ഒഴിഞ്ഞ പൂക്കും മേടാകെ നിന്നരികെ വന്നേ വിണ്ണിലുയരെ.. മിന്നിമറയും പൊന്നലക്കേ മണ്ണിലിവനായ് നല്ല തുണയായ് വന്നതാണോ നീയില്ലാതെ നീറും തീയായ്... ശൊവ്വാലിലെ പൂന്തിങ്കളെ എന്നും എനിക്കല്ലേ ഇഷ്ഖ് കൊണ്ടു തുന്നും ഉറുമാലോ... കാത്തു കാത്ത മോഹം.. അഴലിൻ കടലിലലിയെ ഓ ..പാരെനിക്കു നീയായ് മാറുന്നീ.. രാവു പകലാകെ .. നോവുമഷിയാൽ കണ്ണു നനയും പാട്ടുമൈനേ പൊള്ളുമിരുളും അല്ലിനിതളും മാറുകില്ലേ.... മാരിക്കാലം മായുന്നെങ്ങോ .. മൗനങ്ങൾതൻ തീരങ്ങളിൽ..നമ്മൾ തനിച്ചല്ലേ ... ഇഷ്ഖ് കൊണ്ടു തുന്നും ഉറുമാലോ... ഹോ..അത്തറിന്റെ ഓമൽ പുഴയാണോ .. NB : Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

Published by the catalogue editor. Rights remain with the original creators.