2019 · song 2
Nin Sneham Ennumen
Credits
- Singer
-
Najim Arshad
Molly
- Lyricist
- Murukan Kattakkada
- Composer
- Sujith Nair
Lyrics
ഓഹോ ...
നിൻ സ്നേഹമെന്നുമെൻ ജീവന്റെ താളമായ്
വർണ്ണങ്ങൾ ചാർത്തിടുന്നു ....
മോഹങ്ങൾ തൂകുവാൻ നിൻ സ്പർശമെന്നുമെൻ
ഉള്ളിന്റെ ഉള്ളായ് തുടിക്കുന്നു....
പ്രാണന്റെ പൊൻകുടക്കീഴിൽ
നീ ചേർന്ന പൊൻവെയിൽ തുമ്പിൽ
തേടുന്നു ഞാൻ നിന്നെയെൻ പ്രിയനേ..
നിൻ സ്നേഹമെന്നുമെൻ ജീവന്റെ താളമായ്
വർണ്ണങ്ങൾ ചാർത്തിടുന്നു ....
മോഹങ്ങൾ തൂകുവാൻ നിൻ സ്പർശമെന്നുമെൻ
ഉള്ളിന്റെ ഉള്ളായ് തുടിക്കുന്നു....
പുലരിതൻ ഓർമ്മച്ചിറകാൽ
പാറിടും വാനിൻ ചിറകിൽ
മേഘമേ നീ മറഞ്ഞു പോയോ
മനസ്സിലെ വർണ്ണക്കൂട്ടിൽ ഇതളിട്ട സ്വപ്നപ്പൂക്കൾ
മൂകരായ് മാഞ്ഞുപോകയോ...
മഴയായ് പൊഴിഞ്ഞ നിൻ മനസ്സും
അതിനീണമായ നിൻ പാട്ടും....
അതിലേഴു വർണ്ണമായ് എന്റെ സ്വപ്നവും
പതിവായി വിടർന്ന നിൻ മുഖവും
അതിലെന്നെ നോക്കുമൊളി കണ്ണും...
ഒരു കുഞ്ഞൊരോർമ്മയായ് മെല്ലെ മാഞ്ഞുവോ
നിൻ സ്നേഹമെന്നുമെൻ ജീവന്റെ താളമായ്
വർണ്ണങ്ങൾ ചാർത്തിടുന്നു ....
മോഹങ്ങൾ തൂകുവാൻ നിൻ സ്പർശമെന്നുമെൻ
ഉള്ളിന്റെ ഉള്ളായ് തുടിക്കുന്നു....
ഓർമ്മകൾ തഴുകും നെഞ്ചിൻ
തന്ത്രികൾമൂളും പാട്ടിൻ ....
ഭാവമേ നീ വിഷാദമായോ...
കാറ്റിന്റെ ഈറൻ കുളിരിൽ
മെയ് തൊട്ട രാവിൻ പ്രഭയിൽ
തേടുന്നു നിന്നെ ഞാനിതാ.....
വെയിലായ് വിടർന്ന നിൻ മനസ്സും ...
മഞ്ഞായ് അലിഞ്ഞൊരെൻ പാട്ടും
വിടവാങ്ങി അകലേക്ക് പോയ് മറഞ്ഞതോ
തെളിവാനമേകുന്നു ജന്മം
മനസ്സിൽ വിടർന്നോരാ പ്രണയം ....
ഇനി എന്നിലേക്കൊന്നു വന്നു ചേരുമോ ....
* Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM
Published by the catalogue editor. Rights remain with the original creators.