2019 · song 1
Nin Mizhiyil
Credits
- Singer
-
Najim Arshad
Molly
- Lyricist
- Usha Menon
- Composer
- Sujith Nair
Lyrics
നിൻ മിഴിയിൽ കണ്ടു ഞാനൊരു പ്രണയത്തിൻ സാഗരം
മൃദുലമാം പൂവിതൾ പോലെ സൗരഭ്യം നിന്നിൽ ...
പുതുമഴയിൽ തളിരിലപോലെ
ഒരു കുളിരായ് മഴയായ് നിന്നിൽ...
പെയ്തിറങ്ങുവാൻ മഞ്ഞുതീർത്തുള്ളി പോലെ
നിൻ മിഴിയിൽ കണ്ടു ഞാനൊരു പ്രണയത്തിൻ സാഗരം
മൃദുലമാം പൂവിതൾ പോലെ സൗരഭ്യം നിന്നിൽ ...
അകലെ ഇരിക്കുമ്പോളരികത്തെത്തുവാൻ
കൊതിക്കുമീ മനസ്സിൽ നീ അറിയാതെ സ്വന്തമായ് ...
ഒരു നോക്ക് കാണുവാൻ ഒരു വാക്കു മിണ്ടുവാൻ
പ്രണയമാം അനുഭൂതിയൊരു നിശ്വാസമായി ...
ഒരു നോക്ക് കാണുവാൻ ഒരു വാക്കു മിണ്ടുവാൻ
പ്രണയമാം അനുഭൂതിയൊരു നിശ്വാസമായി ...
നമ്മിലെ വർണ്ണമോഹങ്ങൾ മലരായി വിടരുന്നു
പ്രിയനേ നിൻ മുഖം ....
നമ്മിലെ വർണ്ണമോഹങ്ങൾ മലരായി വിടരുന്നു
പ്രിണയിനി നിൻ മുഖം ....
ആ .....
നിൻ മിഴിയിൽ കണ്ടു ഞാനൊരു പ്രണയത്തിൻ സാഗരം
മൃദുലമാം പൂവിതൾ പോലെ സൗരഭ്യം നിന്നിൽ ...
പുതുമഴയിൽ തളിരിലപോലെ
ഒരു കുളിരായ് മഴയായ് നിന്നിൽ...
പെയ്തിറങ്ങുവാൻ മഞ്ഞുതീർത്തുള്ളി പോലെ
പെയ്തിറങ്ങുവാൻ മഞ്ഞുതീർത്തുള്ളി പോലെ
പെയ്തിറങ്ങുവാൻ മഞ്ഞുതീർത്തുള്ളി പോലെ
* Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM
Published by the catalogue editor. Rights remain with the original creators.