2019 · song 4

Venal Kurumbinte

Credits

Singer
Najim Arshad
Lyricist
Lekha Ambujakshan
Composer
Ratheesh Kannan

Lyrics

വേനൽ കുറുമ്പിന്റെ കൂടെ കൂട്ടുകൂടാൻ നീ വാ ... ഓമൽക്കിളിപ്പെണ്ണ് പാടും പാട്ടുമൂളാൻ.... കാട്ടുവള്ളികൾ പൂക്കും ചില്ലയിൽ കുഞ്ഞു കൂവളം പുഞ്ചിരിച്ചു... മൗനമായ് പുഞ്ചിരിച്ചു...   വേനൽ കുറുമ്പിന്റെ കൂടെ.. കൂട്ടുകൂടാൻ നീ വാ ഓമൽക്കിളിപ്പെണ്ണ് പാടും പാട്ടു മൂളാൻ... പൊൻവെയിലിന്നിഴകൾ നേർത്ത് ചാഞ്ഞുവീഴാൻ നേരമായ് മൂകസന്ധ്യയും മാഞ്ഞുപോകായായ് (2) മൺതരികളെ... പറയൂ... കനവായ് മുന്നിൽ നീ അണയൂ.. നീയും ഞാനും കൂടെ ചേരും നേരം കാണാം ഓരോ പൊൻകിനാക്കൾ ... മഞ്ഞുതുള്ളികൾ പെയ്യും രാത്രിയിൽ    പൂനിലാവിനും നാണമായി.....രാവിനും നാണമായ്   വേനൽ കുറുമ്പിന്റെ കൂടെ കൂട്ടുകൂടാൻ നീ വാ ... ഓമൽക്കിളിപ്പെണ്ണ് പാടും പാട്ടുമൂളാൻ.... കാട്ടുചോല കാത്തുവയ്ക്കും ആറ്റുവഞ്ചിയാർദ്രയായ് കാട്ടുചെമ്പകം രാഗസാന്ദ്രയായ്... (2) നീർമണികളെ.. പറയൂ.. കുളിരായ് എന്നും നീ അണയൂ നീയും ഞാനും കൂടെ ചേരും നേരം കാണാം ഓരോ പൊൻകിനാക്കൾ... കുഞ്ഞുതോണികൾ മെല്ലെ നീങ്ങവേ കാറ്റു ചെന്നു കൈകോർത്തു വച്ചു...   കാവലായ് ചേർന്നുനിന്നു....   വേനൽ കുറുമ്പിന്റെ കൂടെ കൂട്ടുകൂടാൻ നീ വാ ... ഓമൽക്കിളിപ്പെണ്ണ് പാടും.... ഉം...ഉം... * Lyrics provided here are for public reference only. Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

Published by the catalogue editor. Rights remain with the original creators.