2019 · song 3
Poonchilakalaadum
Credits
- Singer
-
MG Sreekumar
- Lyricist
- Lekha Ambujakshan
- Composer
- Lekha Ambujakshan
Lyrics
പൂഞ്ചല്ലയിലാടും ആവാരംകിളിയെ...
കാവിലാകെ കൂകിനടക്കണ കാക്കപൂങ്കുയിലേ
പൂഞ്ചല്ലയിലാടും ആവാരംകിളിയെ...
കാവിലാകെ കൂകിനടക്കണ കാക്കപൂങ്കുയിലേ
കണ്ടോ... കണ്ടോ നീയെന്റെ ചെമ്പകത്തുമ്പിയെ
അമ്പലകൽപ്പടവിൽ...
കിന്നാരം പറഞ്ഞാടിക്കുഴയണ വണ്ണാത്തിക്കടവിൽ...
പൂഞ്ചല്ലയിലാടും ആവാരംകിളിയെ...
കാവിലാകെ കൂകിനടക്കണ കാക്കപൂങ്കുയിലേ
പാടങ്ങൾ കഥ ചൊല്ലുന്നേ
തീരങ്ങൾ തിര തല്ലുന്നുണ്ടെ...
വാനോളം തളിരാളാകേണം...
അതിലൊന്നായ് നീ ചാഞ്ഞാടേണം...
അഴകന്തിയുമായ് ചെമ്പരുന്തേ എന്നനിയീ വഴിയേ
കൈക്കുമ്പിളിലെ തുള്ളികളായ് പോയൊരു നാളുകളേ
കൂട്ടിനു നീ വരുമോ...
പൂഞ്ചല്ലയിലാടും ആവാരംകിളിയെ..
കാവിലാകെ കൂകിനടക്കണ കാക്കപൂങ്കുയിലേ
പൂഞ്ചല്ലയിലാടും ആവാരംകിളിയെ
കാവിലാകെ കൂകിനടക്കണ കാക്കപൂങ്കുയിലേ
കാവാകെ ഉറഞ്ഞാടുന്നുണ്ടേ...
കോലങ്ങൾ തോറ്റം പാടുന്നുണ്ടേ....
പൂങ്കാറ്റായ് മലരിളകുന്നകലെ
പാലൂറും പുഴയൊഴുകുന്നരികെ
മിഴി ചന്തവുമായ് ദൂരെയേതോ ആമ്പൽക്കുളത്തിലന്ന്
പുഞ്ചിരിയായ് പൊൻകനിവായ്
വെണ്ണിലാ വന്നനേരം നെഞ്ചകം വിങ്ങി നിന്നു...
പൂഞ്ചല്ലയിലാടും ആവാരംകിളിയെ
കാവിലാകെ കൂകിനടക്കണ കാക്കപൂങ്കുയിലേ
കണ്ടോ... കണ്ടോ നീയെന്റെ ചെമ്പകത്തുമ്പിയെ
അമ്പലകൽപ്പടവിൽ...
കിന്നാരം പറഞ്ഞാടിക്കുഴയണ വണ്ണാത്തിക്കടവിൽ...
പൂഞ്ചല്ലയിലാടും ആവാരംകിളിയെ...
കാവിലാകെ കൂകിനടക്കണ കാക്കപൂങ്കുയിലേ
പൂഞ്ചല്ലയിലാടും ആവാരംകിളിയെ...
കാവിലാകെ കൂകിനടക്കണ കാക്കപൂങ്കുയിലേ
* Lyrics provided here are for public reference only. Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM
Published by the catalogue editor. Rights remain with the original creators.